|
ഇത് ഒരു കഥയാണ് വിശപ്പിൻ്റെ കഥ
മുഹമ്മദ് അമൻ അബ്ദുല്ല (5 - എ) കോഴിക്കോട് പട്ടണത്തിൽ ഹോട്ടൽ നടത്തുകയാണ് അനീസ്ക്ക. ആള് നല്ലൊരു മനുഷ്യനാണ്. പക്ഷേ, അദ്ദേഹത്തിന് തന്റെ ഹോട്ടലിനു പിൻവശത്തുള്ള തെരുവോരവാസികളെക്കുറിച്ച് അറിയില്ലായിരുന്നു. അറിയാമായിരുന്നെങ്കിൽ അദ്ദേഹം ഒരു പക്ഷേ അതിൽ എന്തെങ്കിലും തീരുമാനിച്ചേനേ... പക്ഷേ, അദ്ദേഹത്തിന്റെ മൂന്നുനില ഹോട്ടലിലെ തെരുവോരത്തെ അറിയില്ലായിരുന്നു. അങ്ങനെ ഒരുദിവസം അനീസ്ക്കായുടെ ഹോട്ടലിൽ ഒരാൾ എത്തുകയാണ്. അയാൾക്ക് കിട്ടിയ റും നമ്പർ 10 ആണ്. അതിനാൽ അദ്ദേഹത്തിന്റെ മുഖം ഒന്നു ചുളിഞ്ഞു. അനീസ്ക്കായ്ക്ക് എന്തോ ഒരു വല്ലായ്മ തോന്നി. എന്നാലും അനാസ്ക്ക ഒന്നും ചോദിക്കാൻ പോയില്ല. റൂം നമ്പർ പത്തിന്റെ പ്രശ്നം ഇതായിരുന്നു. ഈ റൂമിൽനിന്ന് പുറകോട്ടുനോക്കിയാൽ കാണുക ഹോട്ടലിലെ പിൻവശമാണ്. ഈ റൂമിൽനിന്നു ജനവാതിൽ തുറന്നാൽ തെരുവോരവാസികളുടെ ദുർഗന്ധമായിരുന്നു വരിക. എന്നാൽ അവർക്ക് അതു ഒരു സ്വാഭാവിക ഗന്ധം മാത്രമായിരുന്നു. ഈ ഗന്ധം തെരുവോരവാസികൾക്കല്ലാതെ ഇഷ്ടപ്പെട്ടിരുന്നത് അവിടെ വെയ്സ്റ്റ് കൊണ്ടിടാൻ വന്നിരുന്ന വജയൻചേട്ടനാണ്. ഒരുദിവസം അനീസ്ക്ക റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ ആരോ പറയുന്നതുകേട്ടു. “ആ ഹോട്ടൽ മലയാളിയുടെ പിറകുവശം നീ കണ്ടിട്ടുണ്ടോ? എന്തൊരു ദുർഗന്ധമാണത്.” ഇതുകേട്ട അനീസ്ക്ക ഹോട്ടലിലേക്ക് ഓടിപ്പോയി. റോഡ് മുറിച്ചുകടക്കുന്നതിനിടെ അദ്ദേഹം ആക്സിഡന്റിൽ പെട്ടു. പിറ്റേദിവസം ആശുപത്രിയിൽ ഐ.സി.യുവിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തുവരുമ്പോൾ അദ്ദേഹം ഒന്നേ പറഞ്ഞുള്ളൂ, “എന്റെ ഹോട്ടലിനെ ആരും വെരറുക്കരുത്.” ഇതും പറഞ്ഞ് അനീസ്ക്ക മരണപ്പെട്ടു. പിന്നീട് ഹോട്ടൽ മുതലാളിയായ അനീസ്ക്കയുടെ മകൻ റിയാസ് ഖാൻ ഹോട്ടലിൽ ഒരു മാറ്റവും വരുത്തിയില്ല എന്നു മാത്രമല്ല തെരുവോരവാസികളെ ഓടിക്കുകയും ചെയ്തു. പത്തുകൊല്ലം കഴിഞ്ഞ് റിയാസ് ഖാന് ഇക്കാര്യത്തിൽ പശ്ചാത്തപിക്കേണ്ടിവന്നു.