രുചി, സംഗീതം, കല, ഫാഷന്‍ എന്നിവയെ കോര്‍ത്തിണക്കി തികച്ചും വ്യത്യസ്ഥവും ഭാവനാസമ്പന്നവുമായ സംരഭമാണ് കിസ്സ. അരീക്കോടിന്റെ നാടന്‍ രുചി വിഭവങ്ങള്‍ മുതല്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഇനങ്ങള്‍ വരെ കിസ്സയുടെ ഭാഗമായി നമുക്കു മുന്നിലെത്തുന്നു. വസ്ത്ര-ഫാഷന്‍ രംഗത്ത് നമ്മുടെ കണ്മുന്നില് ഇന്നോളം തെളിഞ്ഞുകണ്ടിട്ടില്ലാത്ത വൈവിധ്യങ്ങളുടെ വിസ്മയലോകം അനുഭവിച്ചറിയാനും കിസ്സ വേദിയൊരുക്കും. പാടുന്നവരും കേള്‍ക്കുന്നവരും എന്ന പരമ്പരാഗത രീതിയിലുള്ള സംഗീത സദസ്സുകളില്‍ നിന്നും വ്യത്യസ്തമായി എല്ലാവര്ക്കും ഒരുമിച്ചിരുന്ന് പാടലും കേള്‍ക്കലും കഥപറയലും കവിത ചൊല്ലലുമെല്ലാം കിസ്സയുടെ മാത്രം പ്രത്യേകതകളാണ്. അരീക്കോട് പംപ്കിന്‍ റെസ്റ്റോറന്റ് പരിസരമാണ് വേദി. ഏപ്രില്‍ 5,6,7 (വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ വൈകീട്ട് 4 മുതല്‍ 8 വരെയാണ് ഒത്തുകൂടല്‍ സമയം.
ഏപ്രില്‍ അഞ്ചിന് ഇര്ഫാന് ഇറോത്ത്, ജാവേദ് അസ്ലം എന്നിവര്‍ നയിക്കുന്ന സൂഫി സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. കാണാനും വാങ്ങാനുമല്ല അറിയാനും പറയാനും അനുഭവിക്കാനുമാണ് ഓരോരുത്തരെയും കിസ്സയിലേക്ക് സ്വാഗതം ചെയ്യുന്നതെന്നും സ്വയം സംരംഭകരായിത്തീര്ന്ന് കിസ്സയുടെ ഭാഗമാവാന്‍ താല്പര്യമുള്ളവര്ക്ക് തുടര്‍ന്ന് അവസരമൊരുക്കുമെന്നും കിസ്സയുടെ ക്യുറേറ്റര്‍ നീതു ത്വയ്യിബ് പറഞ്ഞു.