ഭരണഭാഷാ പ്രതിജ്ഞയെടുത്തു
കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി, ഫിനാന്‍സ് ഓഫീസര്‍ കെ.പി.മോഹന്‍ കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
ദക്ഷിണേന്ത്യാ വനിതാ ഫുട്ബോള്‍ കാലിക്കറ്റ് റണ്ണറപ്പ്
ബാംഗ്ലൂര്‍ ക്രൈസ്റ്റ് സര്‍വകലാശാലയില്‍ വെച്ച് നടന്ന ദക്ഷിണേന്ത്യാ അന്തര്‍ സര്‍വകലാശാലാ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല റണ്ണറപ്പായി. അവസാന സെമിഫൈനല്‍ ലീഗ് റൗണ്ട് മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാല, മദ്രാസ് സര്‍വകലാശാലയെ 3-2 ന് പരാജയപ്പെടുത്തി. അണ്ണാമലൈ (1-1), മധുരൈ കാമരാജ് (0-0) സര്‍വകലാശാലകളുമായി സമനില പാലിച്ചുകൊണ്ട് അഞ്ച് പോയിന്റോടെയാണ് കാലിക്കറ്റ് റണ്ണറപ്പായത്. രണ്ട് വിജയവും ഒരു സമനിലയും കരസ്ഥമാക്കി അണ്ണാമലൈ സര്‍വകലാശാല ചാമ്പ്യന്മാരായി. മധുരൈ കാമരാജ്, മദ്രാസ് സര്‍വകലാശാലകള്‍ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഭുവനേശ്വര്‍ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വെച്ച് നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ മത്സരത്തില്‍ ഈ നാല് ടീമുകളും പങ്കെടുക്കാന്‍ അര്‍ഹത നേടി.
സര്‍വകലാശാലാ പെന്‍ഷന്‍കാര്‍
നവംബര്‍ 20-നകം ജീവല്‍ പത്രിക സമര്‍പ്പിക്കണം
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും വിരമിച്ച പെന്‍ഷന്‍കാര്‍ എല്ലാ വര്‍ഷവും സമര്‍പ്പിക്കേണ്ട ജീവല്‍ പത്രിക, നോണ്‍-എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയും, ഫാമിലി പെന്ഷന് വാങ്ങുന്നവര്‍ ജീവല്‍ പത്രികയോടൊപ്പം പുനര്‍വിവാഹം നടത്തിയിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 20. സര്‍ട്ടിഫിക്കറ്റ് യഥാസമയം സമര്‍പ്പിക്കാത്തവരുടെ പെന്ഷന് ഇനിയൊരറിയിപ്പില്ലാതെ തടയുന്നതായിരിക്കും. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഫിനാന്‍സ് വിഭാഗത്തിലും വെബ്സൈറ്റിലെ പെന്‍ഷനേഴ്സ് സ്പോട്ടിലും ലഭ്യമാണ്. സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ പേര്, ഔദ്യോഗിക പദവി, തിയതി എന്നിവ ഓഫീസ് സീലിനൊപ്പം ഉണ്ടെന്ന് ഉറപ്പുവരുത്തണം. പെന്‍ഷനോടൊപ്പം കുടുംബ പെന്‍ഷനും പറ്റുന്ന പെന്‍ഷന്‍കാര്‍ അവരുടെ രണ്ട് ഐ.ഡി നമ്പറുകളും യഥാസ്ഥാനത്ത് രേഖപ്പെടുത്തണം.
രണ്ടാം സെമസ്റ്റര്‍ യു.ജി മൂല്യനിര്‍ണയ ക്യാമ്പ്
കാലിക്കറ്റ് സര്‍വകലാശാല ഒക്ടോബര്‍ 30-ന് നടത്തേണ്ടിയിരുന്ന രണ്ടാം സെമസ്റ്റര്‍ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2019 പരീക്ഷയുടെ സെന്‍ട്രലി മോണിറ്റേഡ് മൂല്യനിര്‍ണയ ക്യാമ്പ് നവംബര്‍ ഏഴിലേക്ക് മാറ്റി. അഫിലിയേറ്റഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ നവംബര്‍ ഏഴിന് റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. എല്ലാ അധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു. വിവരങ്ങള്‍ അറിയുന്നതിന് ക്യാമ്പ് ചെയര്മാന്മാരുമായി ബന്ധപ്പടണം. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. നിയമന ഉത്തരവ് ലഭിക്കാത്തവര്‍ രാവിലെ പത്ത് മണിക്ക് മുമ്പ് ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റണം. പി.ആര് 1993/2019
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എഡ് (ദ്വിവത്സരം, 2017 സിലബസ്-2017 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 14 വരെയും 170 രൂപ പിഴയോടെ നവംബര്‍ 16 വരെയും ഫീസടച്ച് നവംബര്‍ 18 വരെ രജിസ്റ്റര്‍ ചെയ്യാം. പി.ആര് 1994/2019
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.എഡ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) 2017 മുതല്‍ പ്രവേശനം റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് നവംബര്‍ നാല് മുതല്‍ 16 വരെ അപേക്ഷിക്കാം. പി.ആര് 1995/2019
കാലിക്കറ്റ് സര്‍വകലാശാല ഈയടുത്ത് ഫലം പ്രസിദ്ധീകരിച്ച കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ രണ്ടാം സെമസ്റ്റര്‍ ബി.കോം പ്രൊഫഷണല്‍ (സി.യു.സി.ബി.സി.എസ്.എസ്) വിദ്യാര്‍ത്ഥികളുടെ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ അഞ്ച് വരെയും 170 രൂപ പിഴയോടെ നവംബര്‍ ആറ് വരെയും ഫീസടച്ച് നവംബര്‍ ഏഴ് വരെ രജിസ്റ്റര്‍ ചെയ്യാം. പി.ആര് 1996/2019
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.കോം (സി.യു.സി.എസ്.എസ്) ഡിസംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക. പി.ആര് 1997/2019
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2018 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ അറബിക് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പി.ആര് 1998/2019
കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ സോഷ്യോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പി.ആര് 1999/2019
കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബി.എച്ച്.എം (ഏപ്രില്‍ 2019) പരീക്ഷാഫലം വെബ്സൈറ്റില്‍
പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 14 വരെ അപേക്ഷിക്കാം. പി.ആര് 2000/2019
കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ടെക് ഇന്‍ പവര്‍ ഇലക്ട്രോണിക്സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പി.ആര് 2001/2019