ഇന്ത്യന്‍ ജനാധിപത്യം വിവിധ വെല്ലുവിളികളിലൂടെയാണ് കടന്നുപോവുന്നതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. സംസ്ഥാന ഗവണ്മെന്റിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലിമെന്ററി അഫയേഴ്സും കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പും സംയുക്തമായി 'ജനാധിപത്യത്തിന്റെ ജനാധിപത്യവല്‍ക്കരണം' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങള്‍ വര്‍ധിച്ച് വരികയാണ്. ഇത്തരം അസമത്വങ്ങള്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വളര്‍ച്ചക്കും കാരണമാവുന്നു എന്നത് അപകടരമായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫ.ആര്.രാംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി, സിണ്ടിക്കേറ്റ് അംഗങ്ങളായ പ്രൊഫ.എം.എം.നാരായണന്, കെ.കെ.ഹനീഫ, പഠനവകുപ്പ് മേധാവി ഡോ.എന്‍.സെബാസറ്റിയന്, ഡോ.ഡിംപി ദിവാകരന്, ഡോ.പി.പി.അബ്ദുല്‍ റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാര്‍ 14-ന് സമാപിക്കും.
ലിംഗനീതിക്ക് ഘടനാപരമയ പ്രതിബന്ധങ്ങളുടെ ഉന്മൂലനം:
സെമിനാര്‍ ആരംഭിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ നിയമ പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ലിംഗനീതിക്ക് ഘടനാപരമായ പ്രതിബന്ധങ്ങളുടെ ഉന്മൂലനം' എന്ന വിഷയത്തില്‍ ത്രിദിന അന്താരാഷ്ട്ര സെമിനാര്‍ ആരംഭിച്ചു. സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന സെമിനാര്‍ ബ്രിട്ടണിലെ വാര്‍വിക് യൂണിവേഴ്സിറ്റിയിലെ മുന്‍ പ്രൊഫസര്‍ ഡോ.റീന പട്ടേല്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി, കുസാറ്റ് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ഡോ.എ.വാണി കേസരി, ഡോ.മുഹമ്മദ് ഹനീഫ, പ്രൊഫ.മേഴ്സി തെക്കേക്കര, പ്രീതി തമ്പാന് തുടങ്ങിയവര്‍ സംസാരിച്ചു. മൂന്ന് ദിവസത്തെ സെമിനാറില്‍ പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കും. സെമിനാര്‍ 14-ന് സമാപിക്കും.
ചലച്ചിത്ര പഠനക്യാമ്പ് 16-ന് ആരംഭിക്കും
ഫിപ്രെസ്കി ഇന്ത്യയും കേരള ചലച്ചിത്ര അക്കാദമിയും വൈക്കം മുഹമ്മദ് ബഷീര്‍ ചെയറും സംയുക്തമായി നടത്തുന്ന ത്രിദിന സിനിമാപഠന കളരി 16-ന് കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ് സെമിനാര്‍ കോംപ്ലക്സില്‍ ആരംഭിക്കും. സിനിമാനിരൂപക ഇത്താമി ബോര്ഹന് (ക്രൊയേഷ്യ) ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസത്തെ ക്യാമ്പില്‍ കമല്‍, ടി.വി.ചന്ദ്രന്, എം.കെ.രാഘവേന്ദ്ര, ദീദി ദാമോദരന്‍, ഐ.ഷണ്മുഖദാസ്, എന്‍.വിദ്യാശങ്കര്‍, മധു ഇറവങ്കര, പ്രോംചന്ദ്, വി.കെ.ജോസഫ്, അനു പാപ്പച്ചന്, ജി.പി.രാമചന്ദ്രന്, ആര്.വി.എം.ദിവാകരന്, കെ.എസ്.മാധവന്, കെ.ഇ.എന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ച് മുതല്‍ ഒമ്പത് വരെ ഓപ്പണ്‍ ഫോറവും സിനിമാ പ്രദര്‍ശനവും ഉണ്ടാകും.
സെക്യൂരിറ്റി ഗാര്‍ഡ് അഭിമുഖം
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജില്ലാ സൈനിക് വെല്‍ഫയര്‍ ഓഫീസര്‍മാര്‍ സമര്‍പ്പിച്ച ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട വിമുക്തഭടന്മാരില് നിന്നും കാലിക്കറ്റ് സര്‍വകലാശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ കരാര്‍ നിയമനത്തിന് ഡിസംബര്‍ 27-ന് അഭിമുഖം നടത്തും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ ഒമ്പത് മണിക്ക് രേഖകളും മെമ്മോയും സഹിതം ഭരണവിഭാഗത്തില്‍ ഹാജരാകണം.
കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്സ് കോളേജിലെ
ബി.കോം കോണ്ടാക്ട് ക്ലാസ് മാറ്റി
കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്സ് ആന്റ് സയന്‍സില്‍ ഡിസംബര്‍ 14 മുതല്‍ നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.കോം (സി.ബി.സി.എസ്.എസ്-2019 പ്രവേശനം) സമ്പര്‍ക്ക ക്ലാസ് കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് മാറ്റി. തിയതി പിന്നീട് അറിയിക്കും. മറ്റ് വിഷയങ്ങളിലെ ക്ലാസുകള്‍ക്ക് മാറ്റമില്ല.
വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് കേന്ദ്രമായി തെരഞ്ഞടുത്ത ബി.എസ്.സി മാത്തമാറ്റിക്സ് വിദ്യാര്‍ത്ഥികള്‍ സമ്പര്‍ക്ക ക്ലാസുകള്‍ക്ക് മലപ്പുറം ഗവണ്മെന്റ് കോളേജിലാണ് ഹാജരാകേണ്ടത്. ഫോണ്‍: 0494 2407494, 2400288. പി.ആര് 2265/2019
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബി.ടെക് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (ഫുള്‍ടൈം, പാര്‍ട്ട്ടൈം) 2കെ/പാര്‍ട്ട്ടൈം 2കെ സപ്ലിമെന്ററി (ഡിസംബര്‍ 2014) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എട്ടാം സെമസ്റ്റര്‍ ബി.ടെക് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കെമിക്കല്‍ എഞ്ചിനീയറിംഗ്, പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് 2കെ/പാര്‍ട്ട്ടൈം 2കെ സപ്ലിമെന്ററി ഡിസംബര്‍ 2014 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 26 വരെ അപേക്ഷിക്കാം. 30-നകം ലഭിക്കണം.
കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ജിയോഗ്രഫി, എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 26 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.എ/ബി.എ അഫ്സല്-ഉല്-ഉലമ/ബി.ടി.എഫ്.പി/ബി.വി.സി/ബി.എസ്.ഡബ്ല്യൂ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍.