ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഊര്‍ജ്ജസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധി ചെയറിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ ഒപ്പ് ശേഖരണവും പ്രതിജ്ഞയുമെടുത്തു. .
പരീക്ഷാ ഫലം
കാലിക്കറ്റ് സര്‍വ്വകലാശാല 2019 ഏപ്രിലില്‍ നടത്തിയ ബിഎ മള്‍ട്ടിമീഡിയ, ബിഎംഎംസി, (സിയുസിബിസിഎസ്എസ് )റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മപരിശോധന പുനര്‍മൂല്യ നിര്‍ണ്ണയം എന്നിവക്ക് ഡിസംബര്‍ 27 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വ്വകലാശാല ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ സിയുസിബിസിഎസ്എസ് യു.ജി എസ്.ഡി.ഇ ബികോം ബിബിഎ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മപരിശോധന പുനര്‍മൂല്യ നിര്‍ണ്ണയം എന്നിവക്ക് ഡിസംബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പ് ഡിസംബര്‍ 27നകം ജോയിന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ് -8 വിദൂരവിദ്യാഭ്യാസം , പരീക്ഷാ വിഭാഗം കാലിക്കറ്റ് സര്‍വ്വ്കലാശാല എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്. വിവരങ്ങള്‍ വെബാസൈറ്റില്‍
ശില്പശാല
കാലിക്കറ്റ് സര്‍വ്വകലാശാല സി.എച്ച് മുഹമ്മദ് കോയ ചെയര്‍ അക്കാദമിക് റൈറ്റിംഗ് ഇന്‍ ഇംഗ്ളീഷ് എന്ന വിഷയത്തില്‍ ദ്വിദിന ശില്പശാല 26,27 തിയതികളില്‍ സര്‍വ്വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടക്കും. ചെന്നൈ ന്യൂ കോളേജ് അസോസിയറ്റ് പ്രൊഫസര്‍ ഡോ. വി.പി. അന്‍വര്‍ സാദത്ത് നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഡിസംബര്‍ 20ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കാലിക്കറ്റ് സര്‍വ്വകലാശാല സി.ഡി.എം.ആര്.പി.യിലേക്ക് കരാറടിസ്ഥാനത്തില്‍ ഡിസെബിലിറ്റി മാനേജ്മെന്റ് ഓഫീസര്‍(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്), ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 27. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
ബിഎഡ് പരീക്ഷയുടെ പുതുക്കിയ തിയതികള്‍
കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2019 ലെ മാറ്റി വെച്ച ഒന്നാം സെമസ്റ്റര്‍ ബിഎഡ് റഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ പുതുക്കിയ തിയതികളായി. ജനുവരി 10, 11, 12, 13 തിയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ യഥാക്രമം ജനുവരി ഏഴ്, ഒമ്പത്, 10, 13 തിയതികളില്‍ നടക്കും. ഡിസംബര്‍ ഒമ്പതിലെ റദ്ദ് ചെയ്ത പരീക്ഷയുടെ പുന:പരീക്ഷ 2020 ജനുവരി ആറിന് നടക്കും.