മതത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നു - കാലിക്കറ്റ് രജിസ്ട്രാര്‍
| 18 December 2019 | C.U Campus |
തത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നു - കാലിക്കറ്റ് രജിസ്ട്രാര്‍
ഭീഷ്മാ സാഹ്നിയുടെ തമസ്സ് എന്ന നോവലില്‍ പ്രതിപാദിക്കുന്ന പ്രകാരം ബ്രിട്ടീഷ്കാര് മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചപോലെ മതത്തിന്റെ പേരില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വീണ്ടും ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്ന് കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പ് സംഘടിപ്പിച്ച 'ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനവും ചായാവാദി കവിതയും' എന്ന വിഷയത്തിലെ ഫ്രോണ്ടിയര്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷയും സാഹിത്യവും പോലും മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ആയുധമാക്കുകയാണ്. ഉല്‍ബുദ്ധരായ ജനങ്ങള്‍ ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഡോ.ബി.ആര്.അംബേദ്കര്‍ സര്‍വകലാശാലയിലെ പ്രൊഫ.ഗോപാല്‍ പ്രധാന് മുഖ്യപ്രഭാഷണം നടത്തി. ഡോ.വി.കെ.സുബ്രഹ്മണ്യന്, ഡോ.ആര്.സേതുനാഥ്, ഡോ.പ്രമോദ് കൊവ്വപ്രത്ത്, ഡോ.പി.ജെ.ഹെര്‍മന്‍ എന്നിവര്‍ സംസാരിച്ചു.
ഉണിത്തിരി എന്‍ഡോവ്മെന്റും അഖില കേരളാ ഓറിയന്റല്‍ കോണ്‍ഫറന്‍സും സംഘടിപ്പിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ സംസ്കൃത പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 14-ാമത് പ്രൊഫ.എന്‍.വി.പി.ഉണിത്തിരി എന്‍ഡോവ്മെന്റ് വിതരണവും അഖില കേരള ഓറിയന്റല്‍ കോണ്‍ഫറന്‍സും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രൊഫ.എന്‍.വി.പി.ഉണിത്തിരിയുടെ 'അംഗരനൂപുരം', 'മങ്ങാത്ത ഓര്‍മ്മകള്‍' എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. പ്രൊഫ.എന്‍.കെ.സുന്ദരേശ്വരന്, പ്രൊഫ.കെ.കെ.ഗീതാകുമാരി, പി.സി.ചന്ദ്രശേഖരന്, പ്രൊഫ.കെ.എ.രവീന്ദ്രന്, ഡോ.കെ.കെ.അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
വിവിധ എന്‍ഡോവ്മെന്റുകള്‍ താഴെ പറയുന്നവര്‍ക്ക് സമ്മാനിച്ചു:
കെ.ആര്.അനൂപ് (പി.സി.വാസുദേവന്‍ എളയത് എന്‍ഡോവ്മെന്റ്), പി.റോഹന്‍ (പണ്ഡിതര്‍ ഇ.വി.രാമന് നമ്പൂതിരി എന്‍ഡോവ്മെന്റ്), ആര്യ എ. വര്‍മ്മ (വി.കെ.നാരായണ ഭട്ടതിരി എന്‍ഡോവ്മെന്റ്), ശരത് ചന്ദ്രന് (പ്രൊഫ.എം.എസ്.മേനോന് എന്‍ഡോവ്മെന്റ്), എം.പ്രവീണ്‍ (വാഗ്ഭടാനന്ദന് എന്‍ഡോവ്മെന്റ്), ടി.എ.രതീഷ് (പ്രൊഫ.കുഞ്ഞുണ്ണി രാജ എന്‍ഡോവ്മെന്റ്), എം.കെ.സോണി (വൈക്കം മുഹമ്മദ് ബഷീര്‍ എന്‍ഡോവ്മെന്റ്), വി.എന്‍.നിഷ (ലളിതാംബിക അന്തര്‍ജനം എന്‍ഡോവ്മെന്റ്), സി.എം.മേഖല
അന്തര്‍ കലാലയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലായുടെ 51-ാമത് അന്തര്‍ കലാലയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. കാലിക്കറ്റ് സര്‍വകലാശാലാ സിന്തറ്റിക് ട്രാക്കിലാണ് ഇപ്രാവശ്യം ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 1700 ഓളം അത്ലറ്റുകള് മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പ് കേരളത്തിലെ തന്നെ ഏറ്റവും വലിയ മീറ്റാണ്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഇരിഞ്ഞാലക്കുട ക്രൈസറ്റ് അടക്കം 131 കോളേജുകള്‍ പങ്കെടുക്കുന്നുണ്ട്. വൈസ് ചാന്‍സലര്‍ ഡോ.വി.അനില്‍ കുമാര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. പത്മശ്രീ പി.ടി.ഉഷ മുഖ്യാതിഥിയായിരുന്നു. രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി അധ്യക്ഷത വഹിച്ചു. കായിക വിഭാഗം ഡയറക്ടര്‍ ഡോ.വി.പി.സക്കീര്‍ ഹുസൈന് സ്വാഗതം പറഞ്ഞു. ഒളിമ്പ്യന്മാരായ പി.രാമചന്ദ്രന്, ലിജോ ഡേവിഡ് തോട്ടാന്‍, പി.ജെ.അഗസ്റ്റിസ്, കെ.എ.റഫീഖ്, പി.സി.ദിലീപ് എന്നിവര്‍ അതിഥികളായിരുന്നു. യു.വി.ശ്രുതിരാജ്, ലഫ്.ഷുക്കൂര്‍ ഇല്ലത്ത്, പരീക്ഷാ കണ്ട്രോളര് ഡോ.സി.സി.ബാബു, കായിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.കെ.പി.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. മീറ്റ് 20-ന് സമാപിക്കും.
ചലച്ചിത്ര നിരൂപണ ക്യാമ്പ് സമാപിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ വൈക്കം മുഹമ്മദ് ബഷീര്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ ഫിപ്രസ്കി ഇന്ത്യ കേരള ഘടകവും ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ചലച്ചിത്ര നിരൂപണ ക്യാമ്പ് സമാപിച്ചു. സമാപന ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ.വി.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വി.കെ.ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ.പി.കെ.പോക്കര്, ഡോ.എതമി ബോര്‍ജന്‍, ജി.പി.രാമചന്ദ്രന്, പ്രേംചന്ദ്, മധു ജനാര്ദ്ധനന് എന്നിവര്‍ സംസാരിച്ചു. നിരൂപണ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വൈസ് ചാന്‍സലര്‍ സമ്മാനിച്ചു.
മൂലകങ്ങളുടെ ആവര്‍ത്തന പട്ടികയുടെ 150-ാം വാര്‍ഷികം: പ്രഭാഷണം
മൂലകങ്ങളുടെ ആവര്‍ത്തന പട്ടികയുടെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ രസതന്ത്ര പഠനവകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഡിസംബര്‍ 19-ന് പ്രഭാഷണം സംഘടിപ്പിക്കുന്നു. ഇ.എം.എസ് സെമിനാര്‍ കോംപ്ലക്സില്‍ 2.30-ന് സി.ഇ.സി.ആര്.ഐ മുന്‍ ഡയറക്ടര്‍ വിജയമോഹനന്‍ കെ. പിള്ള പ്രഭാഷണം നടത്തും. പ്രവേശനം സൗജന്യമാണ്. ഇതിനോടനുബന്ധിച്ച് ഡിസംബര്‍ 31-ന് ഹൈസ്കൂള്‍-ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. ഒരു സ്കൂളിന് രണ്ട് വിദ്യാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാം. പങ്കെടുക്കുന്നവരുടെ പേര് 21-നകം വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. വെബ്സൈറ്റ്: https://chemistry.uoc.ac.in/index.php/2016-06-10-20-34/extension. പി.ആര് 2297/2019
സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ എസ്.എം.വിജയാനന്ദിന്റെ പ്രഭാഷണം
കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂര്‍ അരണാട്ടുകരയിലെ ഡോ.ജോണ്‍ മത്തായി സെന്റര്‍ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ രണ്ടാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 19-ന് സെമിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ 9.30-ന് ജോണ്‍ മത്തായി സെന്റര്‍ സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മുന്‍ ചീഫ് സെക്രട്ടറിയും, സംസ്ഥാന ആറാം ധനകാര്യ കമ്മീഷന് ചെയര്‍മാനുമായ എസ്.എം.വിജയാനന്ദ് ഐ.എ.എസ് പ്രഭാഷണം നടത്തും.
കോഴിക്കോട് ഫാഷന്‍ ഡിസൈനിംഗ് ഗസ്റ്റ് ഫാക്കല്‍റ്റി അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട് സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ 17-ന് നടക്കേണ്ടിയിരുന്ന ഗസ്റ്റ് ഫാക്കല്‍റ്റി അഭിമുഖം ഡിസംബര്‍ 20-ലേക്ക് മാറ്റി. സമയം: രാവിലെ 10.30.
ഗവണ്മെന്റ് ആര്‍ട്സ് കോളേജ് കേന്ദ്രം ഒന്നാം സെമസ്റ്റര്‍
ബി.കോം സമ്പര്‍ക്ക ക്ലാസ് ഷെഡ്യൂള്‍
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി ഓണേഴ്സ് (2011 സ്കീം-2011 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ജനുവരി 29-ന് ആരംഭിക്കും. പി.ആര് 2301/2019
കാലിക്കറ്റ് സര്‍വകലാശാല എല്‍.എല്‍.ബി (ത്രിവത്സരം, 2008 സ്കീം-2014 പ്രവേശനം മാത്രം) സപ്ലിമെന്ററി അഞ്ചാം സെമസ്റ്റര്‍ പരീക്ഷ ജനുവരി പത്തിനും, മൂന്നാം സെമസ്റ്റര്‍ പരീക്ഷ ജനുവരി 13-നും ആരംഭിക്കും.
കമ്പ്യൂട്ടര്‍ സയന്‍സ് റിഫ്രഷര്‍ കോഴ്സ്
കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ കോളേജ്/സര്‍വകലാശാലാ അധ്യാപകര്‍ക്കായി ജനുവരി 15 മുതല്‍ 28 വരെ നടത്തുന്ന കമ്പ്യൂട്ടര്‍ സയന്‍സ് റിഫ്രഷര്‍ കോഴ്സിലേക്ക് ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി (ugchrdc.uoc.ac.in)അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സയന്‍സ്, ആപ്ലിക്കേഷന്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0494 2407351.