ഷട്ടില്‍ ബാഡ്മിന്റണ്‍: കാലിക്കറ്റിനെ കെ.പി. ശ്രുതി നയിക്കും
ഉഡുപ്പിയില്‍ വെച്ച് നടക്കുന്ന ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ ഷട്ടില്‍ ബാഡ്മിന്റണ്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ ടീമിനെ ഗുരുവായൂരപ്പന് കോളേജിലെ കെ.പി.ശ്രുതി നയിക്കും. മറ്റ് ടീമംഗങ്ങള്‍: എന്‍.അശ്വതി, സാറാ സിറാജ് (ഗുരുവായൂരപ്പന്), നിരഞ്ജന അനില്‍, എ.പൗഷമി (ക്രൈസ്റ്റ് കോളേജ്).
അക്കാദമിക നീതിശാസ്ത്ര ശില്പശാലയില്
പങ്കെടുക്കുന്നതിന് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഏകദിന അക്കാദമിക നീതിശാസ്ത്ര ശില്പശാല സംഘടിപ്പിക്കുന്നു. കോളേജ് ലൈബ്രേറിയന്മാര്ക്ക് അവബോധമുണ്ടാക്കുന്നതിനും, കട്ടെഴുത്ത് പരിശോധിക്കുന്നതിനുള്ള സോഫ്റ്റ്വെയര് ഉപയോഗിക്കാന്‍ പരിശീലനം നല്കുന്നതിനുമാണ് ശില്പശാല. ഡിസംബര്‍ ഏഴിന് നടക്കുന്ന ശില്പശാലയില് 40 പേര്‍ക്ക് അവസരം. താല്‍പ്പര്യമുള്ള കോളേജ് ലൈബ്രേറിയന്മാര് സര്‍വകലാശാലാ ഇന്‍സ്റ്റന്റ് വെബ്പെയ്മെന്റ് സിസ്റ്റം വഴി ഓണ്‍ലെനായി 500 രൂപ ഫീസ് അടക്കണം. രസിപ്റ്റ് വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കുന്ന സമയത്ത് ഹാജരാക്കണം. ഫീസ് അടച്ചതിനുശേഷം ഓണ്‍ലെനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായ് www.chmkacademicworskhop.blosgpto.com എന്ന ബ്ലോഗ് സന്ദര്‍ശിക്കുക. ബന്ധപ്പെടാവുന്ന നമ്പര്‍(9447332612), (8304847586).
ഫിസിക്സ് പഠനവകുപ്പില്‍ ത്രിദിന ശില്പശാല
കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്സ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27 മുതല്‍ 29 വരെ ആര്യഭട്ട ഹാളില്‍ കമ്പ്യൂട്ടര്‍ ഇന്റര്ഫേസ്ഡ് സയന്‍സ് എക്സ്പിരിമെന്റ്സ് എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നു. ശാസ്ത്ര പരീക്ഷണങ്ങള്‍, പൈതണ്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് എന്നിവ പ്രധാന വിഷയങ്ങളായിരിക്കും. രാജ്യത്തെയും വിദേശത്തെയും പ്രമുഖര്‍ ശില്പശാല നയിക്കും. സ്കൂള്‍/കോളേജ്/എഞ്ചിനീയറിംഗ് കോളേജുകളിലെ ശാസ്ത്ര അധ്യാപകര്‍, ഗവേഷക വിദ്യാര്‍ത്ഥികര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ന്യൂഡല്‍ഹി സി.എസ് പാര്‍ക്ക് റിസര്‍ച്ചിന്റെയും കെ.ഐ.ടി.ഇ യുടെയും സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല.
യു.എ.ഇ യിലെ സര്‍വകലാശാലകളില്‍ ഉപരിപഠനം: ഡിസംബര്‍ എട്ടിന് ശില്പശാല
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പ്രധാന സര്‍വകലാശാലകളില്‍ ഉപരിപഠന ഗവേഷണ സാധ്യതകളെക്കുറിച്ച് സര്‍വകലാശാലാ ചെയര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച്, കോഴിക്കോട് അക്കാദമി ഓഫ് എക്സലന്‍സുമായി സഹകരിച്ച് ഗേറ്റ് വേ റ്റു യു.എ.ഇ എന്ന പേരില്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ എട്ടിന് ഒമ്പത് മണിക്ക് ആരംഭിക്കും. വിദ്യാഭ്യാസ വിചക്ഷണര്‍, സര്‍വകലാശാലാ പ്രൊഫസര്‍മാര്‍, യു.എ.ഇ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കും. രജിസ്ട്രേഷന്: 9947074009, 9646422331. ഇ-മെയില്‍: academyofexcellenceinfo@gmail.com
പബ്ലിക് റിലേഷന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
കാലിക്കറ്റ് സര്‍വകലാശാലാ ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവകുപ്പില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്സിന് ഡിസംബര്‍ പത്ത് വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്, 115 രൂപ ഇ-ചലാന്‍, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ദ ഹെഡ്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ഡിസംബര്‍ പത്തിന് നാല് മണിക്കകം ലഭിക്കണം. വിവരങ്ങള്‍ www.cuonline.ac.in വെബ്സൈറ്റില്‍. ഫോണ്‍: 0494 2407361, 2407385.
ബി.ആര്‍ക് പുനഃപരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ജൂലൈ 26-ന് നടത്തിയ നാലാം സെമസ്റ്റര്‍ ബി.ആര്‍ക് റഗുലര്‍ പേപ്പര്‍ എ.ആര് 17 45-തിയറി ഓഫ് സ്ട്രക്ചേഴ്സ്-3 (2017 സ്കീം-2017 പ്രവേശനം) പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ഡിസംബര്‍ ഒമ്പതിന് 9.30-ന് നടക്കും. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ത്രിവത്സര എല്‍.എല്‍.ബി (2008 സ്കീം) രണ്ട്, നാല്, ആറ് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 16 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 18 വരെയും ഫീസടച്ച് ഡിസംബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി സുവോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 13 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഹ്യൂമണ്‍ ഫിസിയോളജി, എം.എസ്.സി മൈക്രോബയോളജി, എം.എസ്.സി ബയോകെമിസ്ട്രി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.