എനര്‍ജി ഓഡിറ്റിംഗ് നടത്തും: കാലിക്കറ്റ് രജിസ്ട്രാര്‍
കാലിക്കറ്റ് സര്‍വകലാശാലയില്‍ എനര്‍ജി ഓഡിറ്റിംഗ് നടത്തുമെന്ന് രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി. കാലിക്കറ്റ് സര്‍വകലാശാലാ ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി-ഊര്‍ജ്ജകിരണ്‍ 2019 സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷം ഒന്നര കോടിയോളം രൂപ എനര്‍ജി ഇനത്തില്‍ ചെലവഴിക്കുന്ന സര്‍വകലാശാലയില്‍ ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുന്നതിന് ഇത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ് പോലെയുള്ള സന്നദ്ധ സംഘടനകളുടെ സഹായം ഇതിന് ഉപയോഗപ്പെടുത്തും. ശാസ്ത്രീയമായി മഴവെള്ളം സംഭരിക്കുന്നതിനും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിനും മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജ്ജകിരണ്‍ ബോധവല്‍ക്കരണ പരിപാടി സെനറ്റ് മെമ്പര്‍ വിനോദ് എന്‍. നീക്കാമ്പുറത്ത് ഉദ്ഘാടനം ചെയ്തു. എനര്‍ജി മാനേജ്മെന്റ് സെന്ററും സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് സ്റ്റഡീസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണം നടത്തിയത്. സമാപന ചടങ്ങില്‍ ആര്.എസ്.പണിക്കര്‍ അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്ട്രോളര് ഡോ.സി.സി.ബാബു, ഡോ.എം.സി.കെ.വീരാന്‍, കെ.എഫ്.മനോജ്, കെ.പ്രവീണ്‍ കുമാര്‍, ഭാസ്കരന് മൂസ്സത്, പി.പ്രേമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജസ്ലറ്റ് ജോര്‍ജ്ജ് വിഷയാവതരണം നടത്തി. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരളയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഊര്‍ജ്ജ കിരണ്‍ പരിപാടിയുടെ ഭാഗമായാണ് ബോധവല്‍ക്കരണം സംഘടിപ്പിച്ചത്.
അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വനിതാ ഖൊ-ഖൊ:
കാലിക്കറ്റ് ഫൈനലില്‍
ഖൊരക്പൂര്‍ ദീന് ദയാല്‍ ഉപാദ്ധ്യായ സര്‍വകലാശാലയില്‍ വെച്ച് നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല ഫൈനലില്‍ പ്രവേശിച്ചു. 12-ന് നടക്കുന്ന ഫൈനലില്‍ മുംബൈ സര്‍വകലാശാലയുമായി കാലിക്കറ്റ് ഏറ്റുമുട്ടും. സെമി ഫൈനലില്‍ പൂനെ സര്‍വകലാശാലയെ 11-9 ന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഫൈനലില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബുവനേശ്വര്‍ കെ.ഐ.ഐ.ടി സര്‍വകലാശാലയെ ഒരു ഇന്നിംഗ്സിനും അഞ്ച് പോയിന്റിനും കാലിക്കറ്റ് പരാജയപ്പെടുത്തി. ഡോ.കേശവദാസാണ് കാലിക്കറ്റിന്റെ കോച്ച്.
അന്താരാഷ്ട്ര ചലച്ചിത്രോത്സവം 18 മുതല്‍ 21 വരെ സര്‍വകലാശാലയില്‍
കാലിക്കറ്റ് സര്‍വകലാശാല, ആള് കേരള റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷന് (എ.കെ.ആര്.എസ്.എ), കേരള ചലച്ചിത്ര അക്കാദമി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 'ഇന്‍ഫോകസ് 2020' ഫെബ്രുവരി 18 മുതല്‍ 21 വരെ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ് സെമിനാര്‍ കേംപ്ലക്സില്‍ വെച്ച് നടക്കും. നിരവധി അന്താരാഷ്ട്ര മേളകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയതും പുരസ്കാരങ്ങള്‍ ലഭിച്ചവയുമായ ചലച്ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. പുസ്തകോത്സവം, ഓപ്പണ്‍ ഫോറം തുടങ്ങിയവയും മേളയോടനുബന്ധിച്ച് ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ബന്ധപ്പെടുക: 9496831659, 9946259382.
എം.ബി.എ ഫുള്‍ടൈം/പാര്‍ട്ട്ടൈം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്, സര്‍വകലാശാലാ സ്വാശ്രയ കേന്ദ്രങ്ങള്‍ (ഫുള്‍ടൈം/പാര്‍ട്ട്ടൈം), സാശ്രയ കോളേജുകള്‍ എന്നിവയില്‍ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലാ ഫണ്ടിലേക്ക് ഇ-പെയ്മെന്റായി 555 രൂപ (എസ്.സി/എസ്.ടി 187 രൂപ) ഫീസടച്ച് ഫെബ്രുവരി 28-നകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
രണ്ട് ഘട്ടങ്ങളായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആദ്യ ഘട്ടത്തില്‍ ക്യാപ് ഐഡിയും പാസ് വേര്‍ഡും മൊബൈലില്‍ ലഭ്യമാവുന്നതിന് അപേക്ഷകര്‍ www.cuonline.ac.in വെബ്സൈറ്റിലെ എം.ബി.എ 2020 രജിസ്ട്രേഷന് എന്ന ലിങ്കിലൂടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. രണ്ടാം ഘട്ടത്തില്‍ മൊബൈലില്‍ ലഭിച്ച ക്യാപ് ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസടച്ച് ഫൈനല്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. അപേക്ഷാ ഫീ അടച്ചതിന് ശേഷം റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം.
സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം. ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാ മാര്‍ക്ക് ലിസ്റ്റിന്റെ ഒറിജിനല്‍ ജൂണ്‍ ഒന്നിനകം സമര്‍പ്പിക്കണം. അപേക്ഷകര്‍ കെമാറ്റ്/സിമാറ്റ്/കാറ്റ് യോഗ്യത നേടിയിരിക്കണം.
അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ (എസ്.സി/എസ്.ടി വിഭാഗം കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്) എന്നിവ സഹിതം മാര്‍ച്ച് രണ്ടിന് വൈകുന്നേരം അഞ്ച് മണിക്കകം ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ടുമെന്റ്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407363, 2407017.
യു.ജി സ്റ്റാറ്റിസ്റ്റിക്സ് കോംപ്ലിമെന്ററി പേപ്പര്‍ പരീക്ഷ 20-ന്
കാലിക്കറ്റ് സര്‍വകലാശാല 2019 ഡിസംബര്‍ ആറിന് നടത്താനിരുന്ന മാറ്റിവെച്ച അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന് മൂന്നാം സെമസ്റ്റര്‍ യു.ജി സ്റ്റാറ്റിസ്റ്റിക്സിന്റെ കോംപ്ലിമെന്ററി പേപ്പര്‍ എസ്.റ്റി.എസ്.3.സി.03-സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്ഫിയറന്സ് (2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ഫെബ്രുവരി 20-ന് നടക്കും.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല അഫ്സല്-ഉല്-ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ (2013 സിലബസ്-2015 പ്രവേശനം മാത്രം, 2016 സിലബസ്-2016, 2017, 2018 പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാര്‍ച്ച് പത്തിന് ആരംഭിക്കും.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ/ബി.എം.എം.സി ഏപ്രില്‍ 2019 റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 22 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2019 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എ (റഗുലര്‍, ഈവനിംഗ്-സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 22 വരെ
അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക് (2009 പ്രവേശനം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 25 വരെ അപേക്ഷിക്കാം.
വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ ലേഡീസ് ഹോസ്റ്റലില്‍ ഒരു വര്‍ഷത്തേക്ക് ടീ/കോഫി വെന്‍ഡിംഗ് മെഷീന്, ഫോട്ടോസ്റ്റാറ്റ് സഹിതം സ്റ്റോര്‍ നടത്താന്‍ താല്‍പ്പര്യമുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോം പി.എല്‍.ഡി വിഭാഗത്തില്‍ നിന്ന് ഫെബ്രുവരി 25 വരെ ലഭിക്കും. അപേക്ഷ ഫെബ്രുവരി 25-നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് പി.എല്‍.ഡി വിഭാഗവുമായി ബന്ധപ്പെടുക.
ക്വട്ടേഷന്‍ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ തെങ്ങ്, ഫലവൃക്ഷങ്ങള്‍ എന്നിവയില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് മേലനുഭവം എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ യൂണിവേഴ്സിറ്റി എഞ്ചിനീയര്‍ക്ക് ഫെബ്രുവരി 17-ന് മൂന്ന് മണിക്കകം ലഭിക്കണം. വിവരങ്ങള്‍ www.uoc.ac.in വെബ്സൈറ്റില്‍.