കാലിക്കറ്റില്‍ ഒരു ലക്ഷം സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകള്‍ നടത്തും:' പരീക്ഷാ കണ്ട്രോളര്
| 15 February 2020 | C.U Campus |
കാലിക്കറ്റില്‍ ഒരു ലക്ഷം സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകള്‍ നടത്തും. 1995 മുതല്‍ വിവിധ കോഴ്സുകളില്‍ ചേര്‍ന്ന് സപ്ലിമെന്ററി പരീക്ഷകളുടെ അവസരം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് സിണ്ടിക്കേറ്റ് അവസരം നല്‍കിയിട്ടുണ്ടെന്നും ഇത്തരത്തില്‍ ഏകദേശം ഒരു ലക്ഷം പരീക്ഷകള്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് നടത്തേണ്ടി വരുമെന്നും പരീക്ഷാ കണ്ട്രോളര് ഡോ.സി.സി.ബാബു പറഞ്ഞു. ലൈഫ്ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ പഠനവകുപ്പ് നടത്തിയ ഫോട്ടോഗ്രാഫി കോഴ്സിന്റെ സമാപന സമ്മേളനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് സര്‍വകലാശാല ഒരു വര്‍ഷം 16000 ല്‍ അധികം പരീക്ഷകള്‍ നടത്തുന്നുണ്ട്. സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ നടത്തുകയെന്നത് വലിയ വെല്ലുവിളിയാണെങ്കിലും അത് ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ്ലോംഗ് ലേണിംഗ് കേന്ദ്രത്തില്‍ ആരംഭിച്ച ബേക്കറി നിര്‍മ്മാണ പരിശീലന പരിപാടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വകുപ്പ് അധ്യക്ഷ ഡോ.സി.നസീമ, അജയകുമാര്‍, മൊയ്തു വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.