10 വര്‍ഷത്തിനുശേഷം കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്ഥിരാധ്യാപകനിയമനത്തിന് അപേക്ഷ ക്ഷണിച്ചു
| 1 January 2020 | C.U Campus |
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഏറെ നാളായി ഒഴിഞ്ഞുകിടക്കുകയായിരുന്ന അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 30-ന് ചേര്‍ന്ന സിണ്ടിക്കേറ്റാണ് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനമെടുത്തത്. വിവിധ പഠനവകുപ്പുകളിലായി. 24 പ്രൊഫസര്‍, 29 അസോസിയേറ്റ് പ്രൊഫസര്‍, 63 അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി അഞ്ച്. അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് 55% മാര്‍ക്കോടെയുള്ള പി.ജിയും നെറ്റും വേണം. അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നിവക്ക് പി.എച്ച്.ഡിയും അധ്യാപന/ഗവേഷണ പരിചയവും വേണം. വിശദവിവരങ്ങള്‍ www.uoc.ac.in വെബ്സൈറ്റില്‍. അപേക്ഷിക്കാനുള്ള ലിങ്ക് ജനുവരി ആറ് മുതല്‍ ലഭ്യമാവും.
നിയമ പഠനവകുപ്പില്‍ കോര്‍ഡിനേറ്റര്‍: കരാര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ നിയമ പഠനവകുപ്പില്‍ (സ്വാശ്രയം) കോര്‍ഡിനേറ്റര്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജനുവരി 15. യോഗ്യത: എല്‍.എല്‍.എം, പി.എച്ച്.ഡി, സര്‍വകലാശാല/കോളേജ് തലത്തില്‍ പത്ത് വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം. വിരമിച്ച 64 വയസ് കവിയാത്ത യോഗ്യരായവരെയും പരിഗണിക്കും. പ്രതിമാസ മൊത്തവേതനം: 30,000 രൂപ.
അഡീഷണല്‍ ചീഫ് സൂപ്രണ്ട്: അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ സ്വാശ്രയ കോളേജുകളില്‍ അഡീഷണല്‍ ചീഫ് സൂപ്രണ്ടായി നിയമിക്കുന്നതിന് വിരമിച്ച ഗവണ്മെന്റ്/എയ്ഡഡ് കോളേജ് അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജനുവരി 31. അപേക്ഷയുടെ മാതൃക വെബ്സൈറ്റില്‍. പി.ആര് 01/2020
ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്ക് പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ വിഭാഗത്തിലെ അധ്യാപക പരിശീലന കേന്ദ്രത്തില്‍ ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്കായി അധ്യാപന-മൂല്യനിര്‍ണയ രംഗത്തെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ ജനുവരി 13 മുതല്‍ മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി എട്ട് വരെ അപേക്ഷിക്കാം. വിജ്ഞാപനവും അപേക്ഷാ ഫോമും വെബ്സൈറ്റില്‍. വിവരങ്ങള്‍ക്ക്: 9495657594, 9446244359.
ഹിന്ദി റിഫ്രഷര്‍ കോഴ്സ്
കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ കോളേജ്/സര്‍വകലാശാലാ അധ്യാപകര്‍ക്കായി ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് രണ്ട് വരെ നടത്തുന്ന ഹിന്ദി റിഫ്രഷര്‍ കോഴ്സിലേക്ക് അപേക്ഷ ജനുവരി 31 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വെബ്സൈറ്റ് www.ugchrdc.uoc.ac.in. വിവരങ്ങള്‍ക്ക്: 0494 2407351.
സി.ഡി.എം.ആര്.പി ദേശീയ സമ്മേളനം: പ്രബന്ധങ്ങള്‍ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം ഫെബ്രുവരി ഏഴ് മുതല്‍ നടത്തുന്ന നാലാമത് ദേശീയ സമ്മേളനത്തിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിച്ചു. 'ക്ലിനിക്കല്‍ പ്രാക്ടീസ്, റിസര്‍ച്ച് ആന്റ് പോളിസി ഇന്‍ ഡവലപ്മെന്റല്‍ ഡിസെബിലിറ്റീസ്' എന്നതാണ് വിഷയം. മാനസികാരോഗ്യ പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാം. പ്രബന്ധത്തിന്റെ ചുരുക്കം സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി പത്ത്. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ക്ക് പുരസ്കാരവും ക്യാഷ് അവാര്‍ഡും നല്‍കും. വിവരങ്ങള്‍ക്ക്: 9986779293. ഇ-മെയില്‍: cdmrpnc2020@gmail.com
എം.എ അറബിക്: കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ജനുവരി ആറ് മുതല്‍ തിരൂര്‍ തുഞ്ചന്‍ ഗവണ്മെന്റ് കോളേജില്‍ നടത്തുന്ന വിദൂരവിദ്യാഭ്യാസം ഒന്നാം വര്‍ഷ എം.എ അറബിക് (കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിത്ത് അറബിക് സോഫ്റ്റ്വെയര്) കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ പുതുക്കിയ ഷെഡ്യൂള്‍ വെബ്സൈറ്റില്‍. വിദ്യാര്‍ത്ഥികള്‍ ഷെഡ്യൂള്‍ പരിശോധിച്ച് ഹാജരാകണം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ജനറല്‍ ബയോടെക്നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 14 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ എം.സി.എ (ഡിസംബര്‍ 2019) പരീക്ഷാഫലം വെബ്സൈറ്റില്‍. മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും ജനുവരി പത്തിന് ശേഷം കോളേജില്‍ നിന്ന് വിതരണം ചെയ്യും.