കാലിക്കറ്റ് സര്‍വകലാശാലയില്‍ ആണവ റേഡിയേഷന് പരീക്ഷണങ്ങളില്‍ ദ്വിദിന ശില്പശാല ആരംഭിച്ചു. ഫിസിക്സ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആര്യഭട്ട ഹാളിലാണ് പരിപാടി. ന്യൂ ഡല്‍ഹി ഇന്റര്‍ യൂണിവേഴ്സിറ്റി ആക്സിലറേറ്റര്‍ സെന്ററിലെ പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ.ബി.പി.അജിത്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊഫ.എ.എം.വിനോദ് കുമാര്‍, സി-സ്പാര്ക് റിസര്‍ച്ച് ന്യൂഡല്‍ഹിയിലെ വി.പി.ജിതിന് തുടങ്ങിയവരാണ് ശില്പശാലക്ക് നേതൃത്വം നല്‍കുന്നത്. സര്‍വകലാശാല/കോളേജ് തല അധ്യാപകര്‍ക്കുള്ള ശില്പശാലയില് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങില്‍ പ്രൊഫ.പി.പി.പ്രദ്യുമ്നന്, പ്രൊഫ.എ.എം.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ശില്പശാല നാലിന് സമാപിക്കും.
കോഴിക്കോട് ജില്ലയിലെ കോളേജുകള്‍ക്ക് നാലിന് പ്രവൃത്തിദിനം
കോഴിക്കോട് ജില്ലയിലെ സര്‍വകലാശാലക്ക് കീഴിലെ എല്ലാ കോളേജുകള്‍ക്കും സര്‍വകലാശാലാ സെന്ററുകള്‍ക്കും ജനുവരി നാലിന് പ്രവൃത്തി ദിനമായിരിക്കും. മഴക്കെടുതിയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ കോളേജുകള്‍ക്ക് 2019 ജൂലൈ 22-ന് അവധി നല്‍കിയതിന് പകരമാണിത്.
ഡിഗ്രി പഠനസാമഗ്രികള്‍ വെബ്സൈറ്റില്‍
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ബി.എ ഇംഗ്ലീഷ്, ബി.എ മലയാളം, ബി.എ പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ ഹിസ്റ്ററി, ബി.ബി.എ, ബി.കോം (2019 പ്രവേശനം) വിഷയങ്ങളുടെ പഠനസാമഗ്രികള്‍ www.sdeuoc.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്. മറ്റ് വിഷയങ്ങളുടേത് ഉടനെ അപ്ലോഡ് ചെയ്യും.
എട്ടാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷാ കേന്ദ്രം
കാലിക്കറ്റ് സര്‍വകലാശാല ജനുവരി പത്തിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്ട്ടൈം ബി.ടെക് (09, 2014 സ്കീം) തിയറി പരീക്ഷക്ക് (നവംബര്‍ 2019) താഴെ കൊടുത്ത ജില്ലകളിലെ കോളേജുകളില്‍ അപേക്ഷിച്ചവര്‍ ബ്രാക്കറ്റില്‍ കാണുന്ന കേന്ദ്രത്തില്‍ ഹാജരാകണം. സെമിനാര്‍, പ്രോജക്ട്, വൈവ എന്നിവക്ക് വിദ്യാര്‍ത്ഥികള്‍ പഠിച്ച കോളേജുകളില്‍ ഹാജരാകണം.
പാലക്കാട് ജില്ല (പാലക്കാട് എന്‍.എസ്.എസ് കോളേജ്), തൃശൂര്‍ ജില്ല (തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്), മലപ്പുറം ജില്ല (കോഹിനൂര്‍ സി.യു.ഐ.ഇ.ടി), കോഴിക്കോട് ജില്ല (കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്).
യു.ജി ആറാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ ബി.എ/ബി.കോം/ബി.എസ്.സി (മാത്തമാറ്റിക്സ്)/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് 2014 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്ന് മുതല്‍ അഞ്ച് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്ത എസ്.ഡി.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആറാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി ജനുവരി 18 വരെയും നൂറ് രൂപ പിഴയോടെ ജനുവരി 25 വരെയും അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, എസ്.ഡി.ഇ ഐഡി/ടി.സി സഹിതം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ജനുവരി 25-നകം ലഭിക്കണം. വിവരങ്ങള്‍ www.sdeuoc.ac.in വെബ്സൈറ്റില്‍. ഫോണ്‍: 0494 2407494.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്ട്ടൈം ബി.ടെക്, മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക് പരീക്ഷക്ക് പിഴകൂടാതെ ജനുവരി 14 വരെയും 170 രൂപ പിഴയോടെ ജനുവരി 16 വരെയും ഫീസടച്ച് ജനുവരി 20 വരെ രജിസ്റ്റര്‍ ചെയ്യാം. വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.ടെക് പവര്‍ ഇലക്ട്രോണിക്സ് ആന്റ് അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ജനുവരി പത്ത് വരെയും 170 രൂപ പിഴയോടെ ജനുവരി 13 വരെയും ഫീസടച്ച് ജനുവരി 16 വരെ രജിസ്റ്റര്‍ ചെയ്യാം.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബി.എ/ബി.എ അഫ്സല്-ഉല്-ഉലമ/ബി.എസ്.സി/ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2019 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ടി.എ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല 2019 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ഹിസ്റ്ററി പരീക്ഷാഫലം വെബ്സൈറ്റില്‍.