കാലിക്കറ്റ് സര്‍വകലാശാലയിലെ ഇന്റര്‍ നാഷണല്‍ ഏവിയന്‍ റിസര്‍ച്ച് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാമ്പുകളെക്കുറിച്ചും വന്യജീവികളെക്കുറിച്ചുമുള്ള ഏകദിന ശില്പശാല വിസ്മയമായി. കേരളാ വെറ്റിനറി സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും സംയുക്തമായാണ് ഏവിയന്‍ ഗവേഷണ കേന്ദ്രം നടത്തുന്നത്.
ഇ.സനൂപ് സുധാകരന് പാമ്പുകളെ പ്രദര്‍ശിപ്പിച്ച് നടത്തിയ ക്ലാസും ചോദ്യോത്തര വേളയും പാമ്പുകളെക്കുറിച്ചുള്ള ഭീതിയും തെറ്റിദ്ധാരണകളും ഇല്ലാതാക്കുന്നതിന് ഉതകുന്നതായി. ശില്പശാല രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി ഉദ്ഘാടനം ചെയ്തു. പാമ്പുകളെ കുറിച്ച അറിവിന് ഏറെ കാലിക പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയെക്കുറിച്ചും അതിലെ ജീവജാലകങ്ങളെക്കുറിച്ചുമുള്ള അറിവ് മനുഷ്യന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുളര്‍ ഗോത്രത്തിന്റെ കൂടെ ജീവിച്ച് പാമ്പുകളെ പഠനവിധേയമാക്കിയ ഡോ.ഡാലിയ ഘോഷ് ദാസ്തിദര്‍, ഊട്ടി ഗവണ്മെന്റ് കോളേജിലെ ഡോ.പി.കണ്ണന് എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്കി. കോയമ്പത്തൂര്‍ സലീം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജിയിലെ മുന്‍ ഡയറക്ടര്‍ ഡോ.പി.എ.അസീസ്, ഡോ.ഇ.പുഷ്പലത, ഡോ.സുബൈര്‍ മേടമ്മല്‍, ജസീംലാല് എന്നിവര്‍ സംസാരിച്ചു.
ബി.എച്ച്.എം സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ
ബാച്ച്ലര് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് രണ്ടാം വര്‍ഷ സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ (2014 ഉം അതിന് മുമ്പുമുള്ള വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ എല്ലാ അവസരങ്ങളും കഴിഞ്ഞവര്‍ക്കുള്ള) ജനുവരി 13 മുതല്‍ പരീക്ഷാഭവനില്‍ നടക്കും. പി.ആര് 21/2020
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല രണ്ട്, നാല് സെമസ്റ്റര്‍ എം.ആര്‍ക് (2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ജനുവരി 13 വരെയും 170 രൂപ പിഴയോടെ ജനുവരി 15 വരെയും ഫീസടച്ച് ജനുവരി 18 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല എം.ഫില്‍ സുവോളജി ഒന്ന് (ഒക്ടോബര്‍ 2017), രണ്ട് (ജൂണ്‍ 2018) സെമസ്റ്റര്‍
പരീക്ഷാഫലം വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല 2019 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ മള്‍ട്ടിമീഡിയ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 16 വരെ അപേക്ഷിക്കാം.