കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകള്‍ ആവശ്യം: ഡോ.ഓം പ്രകാശ് ധാന്‍കര്‍
| 6 January 2020 | C.U Campus |
2050 ആവുമ്പോഴേക്ക് ഭക്ഷ്യധാന്യ ഉല്പാദനം 70% വര്‍ധിപ്പിക്കേണ്ടിവരുമെന്നും അതിനുള്ള പ്രധാന വെല്ലുവിളി കാലാവസ്ഥാ വ്യതിയാനങ്ങളാണെന്നും മസാച്ചുസറ്റ്സ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ.ഓം പ്രകാശ് ധാന്‍കര്‍ അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകള്‍ വികസിപ്പിക്കുകയാണ് അതിനുള്ള പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാലാവസ്ഥയെ അതിജീവിക്കുന്ന വിളകള്‍ വികസിപ്പിക്കുന്നതിന് ബയോടെക്നോളജിക്കല്‍ സമീപനം എന്ന വിഷയത്തില്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വകുപ്പധ്യക്ഷന് ഡോ.രാധാകൃഷ്ണന്, ഡോ.ജോസ് ടി. പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
ഫാഷന്‍ ഡിസൈനിംഗ്: അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട് സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ജനുവരി ഒമ്പതിന് ഉച്ചക്ക് രണ്ട് മണിക്ക് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. വിവരങ്ങള്‍ www.uoc.ac.in വെബ്സൈറ്റില്‍.
ടെക്നീഷ്യന് അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലയില്‍ ടെക്നീഷ്യന് (മെക്കാനിക്കല്‍/ഇലക്ട്രോണിക്സ്) കരാര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ജനുവരി ഒമ്പതിന് രാവിലെ 9.30-ന് ഭരണവിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍. പി.ആര് 27/2020
യൂണിവേഴ്സിറ്റി യൂണിയന് എക്സിക്യുട്ടീവ് കൗണ്‍സില്‍:
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയതി നീട്ടി
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് എക്സിക്യുട്ടീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ജനുവരി ഒമ്പത് ഉച്ചക്ക് ഒരു മണി വരെ നീട്ടി. സൂക്ഷ്മ പരിശോധന ജനുവരി പത്തിന് ബ്രാക്കറ്റില്‍ കൊടുത്ത സമയത്ത് നടത്തും. വയനാട് ജില്ല (10.30), പാലക്കാട് ജില്ല (11.00), തൃശൂര്‍ ജില്ല (11.30), കോഴിക്കോട് ജില്ല (2.30), മലപ്പുറം ജില്ല (3.30). മറ്റ് നടപടി ക്രമങ്ങള്‍ക്ക് മാറ്റമില്ല. ജനുവരി എട്ടിലെ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് തിയതി നീട്ടിയത്.
എം.ബി.ബി.എസ് സപ്ലിമെന്ററി പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഫൈനല്‍ എം.ബി.ബി.എസ് പാര്‍ട്ട് ഒന്ന് സപ്ലിമെന്ററി (2009 പ്രവേശനം മാത്രം), അഡീഷണല്‍ സ്പെഷ്യല്‍ സപ്ലിമെന്ററി (2008 ഉം അതിന് മുമ്പുമുള്ള പ്രവേശനം) പരീക്ഷ ജനുവരി 13-ന് ആരംഭിക്കും.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി ഓണേഴ്സ് (2014 പ്രവേശനം മാത്രം), അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂണിറ്ററി (ത്രിവത്സരം, 2016 പ്രവേശനം) എല്ലാ പേപ്പറുകള്ക്കുമുള്ള സേ പരീക്ഷക്ക് (പ്രാക്ടിക്കല്‍, ഇന്റേണല്‍ അസസ്മെന്റ് ഒഴികെ) പിഴകൂടാതെ ജനുവരി 13 വരെയും 170 രൂപ പിഴയോടെ ജനുവരി 15 വരെയും ഫീസടച്ച് ജനുവരി 16 വരെ രജിസ്റ്റര്‍ ചെയ്യാം.
കാലിക്കറ്റ് സര്‍വകലാശാല ഏഴാം സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്ട്ടൈം ബി.ടെക് സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ ജനുവരി 16 വരെയും 170 രൂപ പിഴയോടെ ജനുവരി 18 വരെയും ഫീസടച്ച് ജനുവരി 21 വരെ രജിസ്റ്റര്‍ ചെയ്യാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റര്‍ ബി.ടെക് (2014 സ്കീം-2016 പ്രവേശനം) പരീക്ഷക്ക് പിഴകൂടാതെ ജനുവരി പത്ത് വരെയും 170 രൂപ പിഴയോടെ ജനുവരി 13 വരെയും ഫീസടച്ച് ജനുവരി 16 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2019 ഏപ്രിലില്‍ നടത്തിയ അവസാന വര്‍ഷ/മൂന്ന്, നാല് സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 17 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (നവംബര്‍ 2018) റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 17 വരെ അപേക്ഷിക്കാം.
അദീബെ ഫാസില്‍ മാര്‍ക്ക് ലിസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാല 2019 ഏപ്രിലില്‍ നടത്തിയ അദീബെ ഫാസില്‍ ഫൈനല്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ജനുവരി പത്ത് മുതല്‍ വിതരണം ചെയ്യും. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 23 വരെ അപേക്ഷിക്കാം.