കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലേബര്‍ മാര്‍ക്കറ്റ്-സമീപകാല പ്രവണതകള്‍ എന്ന വിഷയത്തില്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം സംഘടിപ്പിച്ചു. പരീക്ഷാ കണ്ട്രോളര് ഡോ.സി.സി.ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊഫ.സി.നസീമ അധ്യക്ഷയായിരുന്നു. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്റ് ലേബര്‍ സ്റ്റഡീസ് പ്രൊഫസര്‍ ഡോ.ബിനു പോള്‍ പ്രഭാഷണം നടത്തി.
കാലിക്കറ്റ് സര്‍വകലാശാലയില്‍ സുവോളജി ശില്പശാല തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ടാക്സോണമി ഓഫ് ഡിപ്തേര എന്ന വിഷയത്തിലെ ദേശീയ ശില്പശാല സുവോളജി വിഭാഗം സെമിനാര്‍ ഹാളില്‍ ആരംഭിച്ചു. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും ടാക്സോണമിസ്റ്റുകളും നയിക്കുന്ന ശില്പശാലയില് ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. കാലിക്കറ്റ് സര്‍വകലാശാലാ സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ.പി.രവീന്ദ്രന് ശില്പശാല ഉദ്ഘാടനം ചെയ്തു. ഡോ.വി.കെ.ത്യാഗി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഡോ.ഇ.പുഷ്പലത, റിസര്‍ച്ച് വിഭാഗം ഡയറക്ടര്‍ ഡോ.എം.നാസര്‍, കോര്‍ഡിനേറ്റര്‍ ഡോ.വൈ.ഷിബു വര്‍ദ്ധനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഡോ.ജോണ്‍ മത്തായി അനുസ്മരണ സമ്മേളനത്തിന് തുടക്കമായി
ഡോ.ജോണ്‍ മത്തായി അനുസ്മരണ ദേശീയ സമ്മേളനത്തിന് കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂര്‍ കേന്ദ്രത്തില്‍ തുടക്കമായി. ദളിതരുടെ വികസനത്തിന്റെ രാഷ്ട്രീയ സാമ്പത്തിക മാനങ്ങള്‍ എന്ന വിഷയത്തില്‍ പ്രൊഫ.എം.കുഞ്ഞാമന് പ്രഭാഷണം നടത്തി. അധികാര കേന്ദ്രീകരണമോ വികേന്ദ്രീകരണമോ അല്ല മറിച്ച് പാര്ശ്വവല്ക്കരിക്കപ്പെട്ടവര്ക്കെതിരെയുള്ള അധികാരത്തിന്റെ കൈകടത്തലാണ് യഥാര്‍ത്ഥ പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ദളിതരുടെ വികസനവും പുനസ്ഥാപനവും: സംസ്ഥാനങ്ങള്‍ക്കകത്തും സംസ്ഥാനങ്ങള്‍ക്കിടയിലും ഉള്ള വൈവിധ്യങ്ങള്‍ എന്ന വിഷയത്തിലെ ദേശീയ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി ഉദ്ഘാടനം ചെയ്തു. കില ഡയറക്ടര്‍ ജോയി എളമന്‍ അധ്യക്ഷത വഹിച്ചു. കാമ്പസ് ഡയറക്ടര്‍ ഡോ.ഡി.ഷൈജന്‍ സ്വാഗതവും ഡോ.സബീന ഹമീദ് നന്ദിയും പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ സാമ്പത്തിക വിഭാഗവും സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡും കിലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്: ഡ്രൈവിംഗ് ടെസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ രേഖകള്‍ ഹാജരാക്കിയവരില്‍ യോഗ്യരായവര്‍ക്കുള്ള ഡ്രൈവിംഗ് ടെസ്റ്റ് ജനുവരി 14, 15 തിയതികളില്‍ രാവിലെ 9.30-ന് സര്‍വകലാശാലയില്‍ നടക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍.
ബിരുദം ആറാം സെമസ്റ്ററില്‍ തുടര്‍പഠനം
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ 2014 മുതല്‍ 2017 വരെയുള്ള വര്‍ഷത്തില്‍ ബിരുദത്തിന് ചേര്‍ന്ന് ബി.എ/ബി.കോം/ബി.എസ്.സി മാത്സ്/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) ഒന്ന് മുതല്‍ അഞ്ച് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയ ശേഷം തുടര്‍പഠനം നടത്താനാവാത്തവര്‍ക്ക് വിദൂരവിദ്യാഭ്യാസം വഴി ആറാം സെമസ്റ്ററില്‍ പഠനം തുടരുന്നതിന് ജനുവരി 18 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407357, 2407494.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം (2015 മുതല്‍ പ്രവേശനം) ഫസ്റ്റ് അപ്പിയറന്‍സ്/സപ്ലിമെന്ററി/ഇംപ്രൂവ്മന്റ് പരീക്ഷ ജനുവരി 17-ന് ആരംഭിക്കും.
ലക്കിടി ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ ഒന്നാം സെമസ്റ്റര്‍ ബി.എച്ച്.എ (സി.ബി.സി.എസ്.എസ്, 2019 സിലബസ്-2019 പ്രവേശനം മാത്രം) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ജനുവരി പത്ത് വരെയും 170 രൂപ പിഴയോടെ ജനുവരി 11 വരെയും ഫീസടച്ച് ജനുവരി 13 വരെ രജിസ്റ്റര്‍ ചെയ്യാം.
കാലിക്കറ്റ് സര്‍വകലാശാല എം.ബി.എ (സി.യു.സി.എസ്.എസ്) ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ ജനുവരി 16-നും മൂന്നാം സെമസ്റ്റര്‍ പരീക്ഷ ജനുവരി 15-നും ആരംഭിക്കും.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല എം.ഫില്‍ കൊമേഴ്സ് ഒന്ന് (ഒക്ടോബര്‍ 2018), രണ്ട് (ജൂണ്‍ 2019) പരീക്ഷാഫലം വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല 2019 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 18 വരെ അപേക്ഷിക്കാം.
ബി.എഡ് പ്രാക്ടിക്കല്‍
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.എഡ് പ്രാക്ടിക്കല്‍ പരീക്ഷയുടെ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.