കാലിക്കറ്റ് സര്‍വകലാശാലയുടെ സ്പെഷ്യല്‍ സെനറ്റ് യോഗം ഡിസംബര്‍ പത്തിന് ചേരും.
കോളേജുകളില്‍ സീറ്റ് വര്‍ദ്ധനവിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നിലവിലുള്ള കോഴ്സുകള്‍ക്ക് 2020-21 അധ്യയന വര്‍ഷത്തേക്ക് സീറ്റ് വര്‍ദ്ധനവിന് അപേക്ഷ ക്ഷണിച്ചു. പിഴകൂടാതെ ഡിസംബര്‍ ഏഴ് വരെയും പിഴയോടെ ഡിസംബര്‍ 31 വരെയും അപേക്ഷിക്കാം. അപേക്ഷാ ഫോം 555 രൂപ ചലാന്‍ രസീതി സഹിതം ആവശ്യപ്പെട്ടാല്‍ സര്‍വകലാശാലാ അഡ്മിനിസ്ട്രേഷന് വിഭാഗത്തിലെ സ്റ്റോറില്‍ നിന്ന് നേരിട്ടും, ചലാനും സ്റ്റാമ്പൊട്ടിച്ച് വിലാസമെഴുതിയ കവറും സഹിതം ജോയിന്റ് രജിസ്ട്രാര്‍, ഭരണവിഭാഗം, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ തപാലിലും ലഭിക്കും. 2019-20 അധ്യയന വര്‍ഷം ആരംഭിച്ച കോളേജുകള്‍ സീറ്റ് വര്‍ദ്ധനവിന് അപേക്ഷിക്കേണ്ടതില്ല. വിവരങ്ങള്‍ വെബ്സൈറ്റില്‍. പി.ആര് 2160/2019
സര്‍വകലാശാല/കോളേജ് അധ്യാപകര്‍ക്ക് പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാല/കോളേജ് അധ്യാപകര്‍ക്കായി ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപനം-പുനരുജ്ജീകരണവും നവീകരണവും എന്ന വിഷയത്തില്‍ ഡിസംബര്‍ 12-ന് തുടങ്ങുന്ന ഒരാഴ്ചത്തെ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും അപേക്ഷാ ഫോമും സര്‍വകലാശാലാ വെബ്സൈറ്റില്‍. വിവരങ്ങള്‍ക്ക്: 9495657594, 9446244359. പി.ആര് 2161/2019
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (2016 സ്കീം-2016 മുതല്‍ പ്രവേശനം) മൂന്നാം സെമസ്റ്റര്‍ എം.ബി.എ ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ 11 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 13 വരെയും ഫീസടച്ച് ഡിസംബര്‍ 17 വരെ രജിസ്റ്റര്‍ ചെയ്യാം.
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ (സി.യു.സി.എസ്.എസ്, ഫുള്‍ടൈം, പാര്‍ട്ട്ടൈം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ 11 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 13 വരെയും ഫീസടച്ച് ഡിസംബര്‍ 17 വരെ രജിസ്റ്റര്‍ ചെയ്യാം. പി.ആര് 2163/2019
എം.ബി.ബി.എസ് സപ്ലിമെന്ററി പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ എം.ബി.ബി.എസ് 2009 മാത്രം പ്രവേശനം സപ്ലിമെന്ററി, 2008 ഉം അതിന് മുമ്പുമുള്ള പ്രവേശനം അഡീഷണല്‍ സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ ഏഴ് വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ പത്ത് വരെയും അപേക്ഷിക്കാം. പി.ആര് 2164/2019
28 മുതലുള്ള വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ യു.ജി പരീക്ഷകളില്‍ മാറ്റം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ നടക്കുന്ന മൂന്നാം സെമസ്റ്റര്‍ യു.ജി. (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളില്‍ മാറ്റം.
നവംബര്‍ 28 - അറബിക്/അഫ്സല്-ഉല്-ഉലമ : റീഡിംഗ് അറബിക് ലിറ്ററേച്ചര്‍-2 (2017 മുതല്‍ പ്രവേശനം), ലിറ്ററേച്ചര്‍ ഇന്‍ അറബിക് (2015, 2016 പ്രവേശനം).
നവംബര്‍ 29 - ബി.എം.എം.സി : മീഡിയ പബ്ലിഷിംഗ് (2015, 2016 പ്രവേശനം), ബി.എ മള്‍ട്ടിമീഡിയ : മീഡിയ പബ്ലിഷിംഗ് (2017 പ്രവേശനം).
ഡിസംബര്‍ രണ്ട് - അറബിക് : അപ്ലൈഡ് അറബിക് ഗ്രാമര്‍-2 (2017 മുതല്‍ പ്രവേശനം), ഹിസ്റ്ററി ഓഫ് ലിറ്ററേച്ചര്‍ പേപ്പര്‍ ഒന്ന് (2015, 2016 പ്രവേശനം), ബി.എം.എം.സി : കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് (2015, 2016 പ്രവേശനം), ബി.എ.മള്‍ട്ടിമീഡിയ : കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് (2017 പ്രവേശനം).
ഡിസംബര്‍ മൂന്ന് - ബി.എ മള്‍ട്ടിമീഡിയ : ഡിജിറ്റല്‍ ഫോട്ടോഗ്രഫി (2017 പ്രവേശനം).
കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ അറബിക് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ആറ് വരെ അപേക്ഷിക്കാം. പി.ആര് 2166/2019
കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ പേരാമ്പ്ര സി.കെ.ജി.എം ഗവണ്മെന്റ് കോളേജ്, കൊണ്ടോട്ടി ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ഒമ്പത് വരെ അപേക്ഷിക്കാം. പി.ആര് 2167/2019
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം വര്‍ഷ (ഏപ്രില്‍ 2017) ബി.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, നാലാം വര്‍ഷ (ഏപ്രില്‍ 2018) ബി.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍. പി.ആര് 2168/2019
കാലിക്കറ്റ് സര്‍വകലാശാല ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ടി.എ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പി.ആര് 2169/2019