പി.എച്ച്. ഡി നേടി
കാലിക്കറ്റ് സര്‍വകലാശാല ഡിസംബര്‍ മൂന്നിന് ചേര്‍ന്ന സിണ്ടിക്കേറ്റ് യോഗത്തില്‍ നീതു അശോക് (ഫിസിക്സ്), ദൃശ്യ ശശിധരന്, വി.പി.സ്വപ്ന (കെമിസ്ട്രി), അദീത കെ. ഉണ്ണി (ഇംഗ്ലീഷ്), എന്‍.അരുണാക്ഷരന്‍ (ബയോകെമിസ്ട്രി), കെ.ഉദയശ്രി (എഡ്യുക്കേഷന്‍), മിഷാല്‍ സലീം, അന്‍വര്‍ ശാഫി (അറബിക്), വി.എസ്.ഹരീഷ്, കെ.ഷിനോജ് (ബോട്ടണി), സി.ജി.കമലാസനന്, പി.വി.ഷിജി (മെഡിസിന്) എന്നിവര്‍ക്ക് പി.എച്ച്.ഡി അവാര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. പി.ആര് 2193/2019
വിദൂരവിദ്യാഭ്യാസം: ഐ.ഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം 2019-20 അധ്യയന വര്‍ഷത്തില്‍ വിവിധ ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനം നേടിയവരുടെ ഐ.ഡി കാര്‍ഡുകള്‍ 2020 ജനുവരി 31 വരെ www.sdeuoc.ac.in വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വിവരങ്ങള്‍ക്ക്: 0494 2407356, 2400288.
ഫിസിക്സ് പഠനവകുപ്പ് ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്സ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ അഡ്വാന്‍സ്ഡ് കണ്ടന്‍സ്ഡ് മാറ്റര്‍ ഫിസിക്സ് എന്ന വിഷയത്തില്‍ ഡിസംബര്‍ നാല്, അഞ്ച് തിയതികളില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മണിക്ക് ആര്യഭട്ട ഹാളില്‍ രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.വോക് (2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ഡിസംബര്‍ 16-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എഡ് (2017 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 13-ന് ആരംഭിക്കും.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2018 സെപ്തംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ടെക് നാനോ സയന്‍സ് ആന്റ് ടെക്നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷാഫലം വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി, എം.ബി.ഇ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 16 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 17 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല എം.എസ്.സി ഹ്യൂമണ്‍ ഫിസിയോളജി മൂന്ന് (നവംബര്‍ 2018), നാല് (ജൂണ്‍ 2019) സെമസ്റ്റര്‍ പരീക്ഷാഫലം വെബ്സൈറ്റില്‍.