കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളേജ് (ബോട്ടണി), വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജ് (അറബി), കോഴിക്കോട് ഫാറൂഖ് കോളേജ് (ഇക്കണോമിക്സ്), പാലക്കാട് മേഴ്സി കോളേജ് (ഫിസിക്സ്), സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് (പൊളിറ്റിക്കൽ സയൻസ്), വളവന്നൂർ അൻസാർ അറബിക് കോളേജ് (അറബി) എന്നിവയെ ഗവേഷണകേന്ദ്രങ്ങൾ ആയി അംഗീകരിച്ചു.
പി.എച്. ഡി
വി ആർ സുധീഷ്, എ. സുരേഷ് കുമാർ, വി എസ് റോബർട്ട്, ജിഷി കോട്ടക്കുന്നിന്മേൽ, എം. ടി ഗീത ( മലയാളം), രജിത രാമനാരായണൻ ( നാനോ സയൻസ്), വി. ബബിത, സി.എ റെജുന ( ഇക്കണോമിക്സ്), പി. പി രമ്യ (സുവോളജി), പി അബ്ദുൽ സമദ് (മെക്കാനിക്കൽ എഞ്ചിനീയറിങ്), സന്ദേശ്, ഇ.പി (കമ്പ്യൂട്ടർ സയൻസ്),പി.അശ്വതി (ലൈബ്രറി സയൻസ്), സുമിത ഗോപാലകൃഷ്ണൻ (അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി), വിദ്യ ജി നായർ (സ്റ്റാറ്റിസ്റ്റിക്സ്) , കെ എ രേവതി (ബോട്ടണി), ബിൻസി എം പോൾസൺ, അനു ആന്റണി, പി. പ്രതിഭ, കെ.സി രോഹിണി, യു. റജീന, (കെമിസ്ട്രി), എൻ. എം മുസമ്മിൽ (ഫിസിക്സ്) ടി. എ സലീന (കൊമേഴ്സ്), മേരി ആന്റണി (സൈക്കോളജി) എന്നിവർക്ക് പി.എച്. ഡി അവാർഡ് ചെയ്യാൻ തീരുമാനിച്ചു.
പരീക്ഷ
കാലിക്കറ്റ് സർവകലാശാല എട്ടാം സെമസ്റ്റർ ബി. ടെക്, (2014 സ്കീം - 2014,15 പ്രവേശനം, സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, 2009 സ്കീം - 2012, 2013 പ്രവേശനം, സപ്ലിമെന്ററി), പാർട്ട് ടൈം ബി.ടെക് (2009 സ്കീം, 2012 മുതൽ 2014 വരെ പ്രവേശനം സപ്ലിമെന്ററി) പരീക്ഷ ജനുവരി 10 നു ആരംഭിക്കും.
കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റർ എം.എസ്.സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (2016 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി , ഇംപ്രൂവ്മെന്റ് പരീക്ഷ ജനുവരി 10 നു ആരംഭിക്കും.
പുനർമൂല്യ നിർണയ അപേക്ഷ
കാലിക്കറ്റ് സർവകലാശാല 2019 മെയിൽ നടത്തിയ ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പരീക്ഷയുടെ പുനർമൂല്യ നിർണയത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റിൽ.