കാലിക്കറ്റ് സര്‍വകലാശാല, അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എ-ജെ.എം.സി/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം (സി.ബി.സി.എസ്.എസ്, 2019 സ്കീം-2019 പ്രവേശനം) റഗുലര്‍ പരീക്ഷ ഡിസംബര്‍ 31-ന് ആരംഭിക്കും.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ മ്യൂസിക്, എം.എ വോക്കല്‍, എം.എ പൊളിറ്റിക്കല്‍ സയന്‍സ്, എം.എസ്.ഡബ്ല്യൂ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 19 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ സംസ്കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍), എം.എ സംസ്കൃതം സാഹിത്യ (സ്പെഷ്യല്‍), എം.എ സോഷ്യോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 17 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല അവസാന വര്‍ഷ ബി.കോം (2005 പ്രവേശനം) സ്പെഷ്യല്‍ സപ്ലിമെന്ററി (ഏപ്രില്‍ 2018) പരീക്ഷാഫലം വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എഡ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 20 വരെ അപേക്ഷിക്കാം.
ബി.വോക് പ്രാക്ടിക്കല്‍
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.വോക് (മള്‍ട്ടിമീഡിയ) പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ ഒമ്പത്, പത്ത് തിയതികളില്‍ നടക്കും.
ബി.വോക് വൈവ
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.വോക് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വൈവ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
ഇസ്ലാമിക് ചെയറില്‍ റീഡിംഗ് പ്രോഗ്രാം
കാലിക്കറ്റ് സര്‍വകലാശാലാ ഇസ്ലാമിക് ചെയറില്‍ മൂന്ന് മാസത്തെ മന്‍ത്വിഖ്, ഫിഖ്ഹ് വിഷയങ്ങളില്‍ റീഡിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ പത്ത് മുതല്‍ നാല് വരെയാണ് പ്രോഗ്രാം. ഫോണ്‍: 9048008191