അക്കാദമിക നീതിശാസ്ത്രത്തില്‍ ശില്പശാല സംഘടിപ്പിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച് മുഹമ്മദ് കോയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കോളേജ് ലൈബ്രേറിയന്മാര്ക്കായി അക്കാദമിക നീതിശാസ്ത്രത്തില്‍ ശില്പശാല സംഘടിപ്പിച്ചു. പരീക്ഷാ കണ്ട്രോളര് ഡോ.സി.സി.ബാബു ഉദ്ഘാടനം ചെയ്തു. അക്കാദമിക സൃഷ്ടിയെ സ്വന്തം കുഞ്ഞിനെപ്പോലെ കാണണമെന്നും അതിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശില്പശാലയുടെ ഭാഗമായി അക്കാദമിക നീതിശാസ്ത്രത്തിലും ലേഖന-പ്രബന്ധ ചോരണം കണ്ടെത്തുന്നതിനുള്ള സോഫ്റ്റ്വെയര് ഉപയോഗത്തിലും പരിശീലനം നല്കി. ചടങ്ങില്‍ സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ.ടി.എ.അബ്ദുല്‍ അസീസ് അധ്യക്ഷം വഹിച്ചു. ലൈബ്രറി സയന്‍സ് പഠനവിഭാഗം മേധാവി ഡോ.കെ.മുഹമ്മദ് ഹനീഫ, അസിസ്റ്റന്റ് ലൈബ്രേറിയന്‍ എം.ഐ.ഫാത്തിമ ബീവി തുടങ്ങിയവര്‍ സംസാരിച്ചു. ശില്പശാല കോ-ഓര്‍ഡിനേറ്റര്‍ ഡോ.ദിനേശന് കൂവക്കായ് സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ മണ്ണിങ്ങച്ചാലി നന്ദിയും പറഞ്ഞു.
അക്വാറ്റിക് കോംപ്ലക്സ് പ്രവര്‍ത്തനോദ്ഘാടനം
കാലിക്കറ്റ് സര്‍വകലാശാലാ സുവര്‍ണ്ണ ജൂബിലി അക്വാറ്റിക് കോംപ്ലക്സിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡിസംബര്‍ പത്തിന് രാവിലെ 11 മണിക്ക് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.വി.അനില്‍ കുമാര്‍ നിര്‍വഹിക്കും. രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി, സിണ്ടിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നീന്തല്‍ പരിശീലനത്തിന് അപേക്ഷിച്ചവരും, അപേക്ഷ നല്കാന് താല്‍പ്പര്യമുള്ളവരും കായിക പഠനവിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 9048112281, 9877079724.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/ എം.സി.ജെ/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം (സി.യു.സി.എസ്.എസ്, 2016 മുതല്‍ പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ഡിസംബര്‍ 31-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.വോക് (2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ഡിസംബര്‍ 16-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല അവസാന വര്‍ഷ ബി.ഡി.എസ് പാര്‍ട്ട് രണ്ട് 2008 സ്കീം-2009 പ്രവേശനം മാത്രം സപ്ലിമെന്ററി, 2008 സ്കീം-2008 പ്രവേശനം, 2007 സ്കീം-2007 ഉം അതിന് മുമ്പുമുള്ള പ്രവേശനം അഡീഷണല്‍ സ്പെഷ്യല്‍ സപ്ലിമെന്ററി, 2007 സ്കീം-2007 ഉം അതിന് മുമ്പുമുള്ള പ്രവേശനം പരീക്ഷ ഡിസംബര്‍ 17-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല ബി.പി.എഡ് റഗുലര്‍/സപ്ലിമെന്ററി ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഡിസംബര്‍ 31-നും, മൂന്നാം സെമസ്റ്റര്‍ ജനുവരി 13-നും ആരംഭിക്കും.
ബി.എസ്.സി കെമിസ്ട്രി പുനഃപരീക്ഷ
മലപ്പുറം ഗവണ്മെന്റ് കോളേജില്‍ ജൂണ്‍ 18-ന് നടത്തിയ കാലിക്കറ്റ് സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.എസ്.സി കെമിസ്ട്രി (സി.യു.സി.ബി.സി.എസ്.എസ്, 2017 പ്രവേശനം) പേപ്പര്‍ എഫ്.ടി.എല്‍.4.സി 06-ഫുഡ് പ്രിസര്‍വേഷന്‍ ആന്റ് ക്വാളിറ്റി കണ്ട്രോള് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ഡിസംബര്‍ 11-ന് 1.30-ന് കോളേജില്‍ നടക്കും.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല എം.ഫില്‍ എഡ്യുക്കേഷന്‍ ഒന്ന് (2018 ഒക്ടോബര്‍), രണ്ട് (ജൂണ്‍ 2019) സെമസ്റ്റര്‍ പരീക്ഷാഫലം വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല എല്‍.എല്‍.ബി (പഞ്ചവത്സരം) ആറ്, എട്ട്, പത്ത് സെമസ്റ്റര്‍, എല്‍.എല്‍.ബി (ത്രിവത്സരം) രണ്ട്, നാല്, ആറ് സെമസ്റ്റര്‍ സ്പെഷ്യല്‍ സപ്ലിമെന്ററി (സെപ്തംബര്‍ 2018) പരീക്ഷാഫലം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ, ബി.എം.എം.സി നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍.