കഞ്ചാവ് ചെടിയില്‍ അടങ്ങിയിരിക്കുന്ന കന്നാബിനോയ്ഡ് കാന്‍സര്‍, അല്‍ഷിമേഴ്സ് നാഡീ രോഗങ്ങള്‍ എന്നിവയുടെ ചികിത്സക്ക് ഫലപ്രദമാണെന്ന് ദേശീയ സസ്യശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ഡോ.സരോജ്കാന്ത് ബാരിക്കും ഡോ.സുധീര്‍ ശുക്ലയും അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ദേശീയ സസ്യശാസ്ത്ര സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ നിഗമനങ്ങള്‍. നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണിവര്‍. കഞ്ചാവ് ചെടിയില്‍ നിന്ന് ലഭിക്കുന്ന എണ്ണ, പിണ്ണാക്ക് എന്നിവ സൗന്ദര്യവര്‍ധക ഉല്‍പ്പന്ന വ്യവസായത്തിന് ഏറെ സഹായകമാണെന്നും അവര്‍ പറഞ്ഞു.
കീടനാശിനികളുടെയും രാസവസ്തുക്കളുടെയും അമിതോപയോഗം പരാഗജീവികളുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ടെന്നും ഇത് ഭക്ഷ്യോല്പാദനത്തെ സാരമായി ബാധിക്കുന്നതായും ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസറും ബാംഗ്ലൂര്‍ അശോക് ട്രസ്റ്റിലെ ശാസ്ത്രജ്ഞനുമായ ഡോ.കെ.ആര്.ശിവണ്ണ അഭിപ്രായപ്പെട്ടു. പരാഗകാരികളുടെ കുറവ് പരിഹരിച്ചാല്‍ കാര്ഷികോല്പാദനം 70 ശതമാനം വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ഞ്ഞു.
ഗ്ലാസ് പെയിന്റിംഗ് സൗജന്യ പരിശീലനത്തിന് 15 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് നടത്തുന്ന കോഫി പെയിന്റിംഗ് ആന്റ് ഗ്ലാസ് പെയിന്റിംഗ് സൗജന്യ കോഴ്സിലേക്ക് നവംബര്‍ 15 വരെ അപേക്ഷിക്കാം. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകന് വഹിക്കണം. സ്ത്രീകള്‍ക്കും പരുഷന്മാര്ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോണ്‍: 9496459276.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന് ഒന്നാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.കോം/ബി.എം.എം.സി/ബി.എ അഫ്സല്-ഉല്-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 14 വരെയും 170 രൂപ പിഴയോടെ നവംബര്‍ 16 വരെയും ഫീസടച്ച് നവംബര്‍ 19 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്-8, വിദൂരവിദ്യാഭ്യാസം പരീക്ഷാവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ നവംബര്‍ 20-നകം ലഭിക്കണം. 2015 പ്രവേശനക്കാര്‍ക്ക് ഇത് അവസാന അവസരമായിരിക്കും. പി.ആര് 2041/2019
കാലിക്കറ്റ് സര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബി.ടെക് 2014 സ്കീം-2014, 2015 പ്രവേശനം സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, 2009 സ്കീം-2012, 2013 പ്രവേശനം സപ്ലിമെന്ററി, പാര്‍ട്ട്ടൈം ബി.ടെക് 2009 സ്കീം-2012 മുതല്‍ 2014 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 18 വരെയും 170 രൂപ പിഴയോടെ നവംബര്‍ 20 വരെയും ഫീസടച്ച് നവംബര്‍ 23 വരെ രജിസ്റ്റര്‍ ചെയ്യാം. പി.ആര് 2042/2019
സര്‍വ്വകലാശാലയില്‍ പുതിയ ബസ്
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ് (ദ്വിവത്സരം, 2017 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 16 വരെയും 170 രൂപ പിഴയോടെ നവംബര്‍ 19 വരെയും ഫീസടച്ച് നവംബര്‍ 21 വരെ രജിസ്റ്റര്‍ ചെയ്യാം. പി.ആര് 2043/2019
Share