കാലിക്കറ്റ് സര്‍വകലാശാലയില്‍ നവംബര്‍ ആറ് മുതല്‍ എട്ട് വരെ നടന്ന 42-ാമത് ദേശീയ സസ്യശാസ്ത്ര സമ്മേളനം സമാപിച്ചു. കീടങ്ങളുടെയും ഫംഗസുകളുടെയും ആക്രമണങ്ങളില്‍ നിന്ന് എണ്ണ കുരുക്കള്‍ ദീര്‍ഘകാലം സംരക്ഷിച്ചുനിര്ത്തുവാനായി ലമണ്‍ ബാം, കനംകമരം എന്നിവയില്‍ നിന്ന് വേര്‍തിരിച്ചെടുക്കപ്പെടുന്ന സുഗന്ധ തൈലങ്ങള്‍ക്ക് കഴിവുണ്ടെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഡോ.നേഹ ഉപാധ്യായ് സമര്‍ത്ഥിച്ചു. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്നുള്ള ഡോ.എസ്. കത്വ റുസുല ജനുസില്‍ പെടുന്ന ഫംഗസില്‍ നിന്ന് വേര്‍തിരിച്ചെടുക്കപ്പെടുന്ന രാസസംയുക്തങ്ങള്‍ക്ക് കരളിനെ ബാധിക്കുന്ന കാന്‍സറിനെ ചെറുക്കുവാനും പ്രതിരോധ ശക്തി കൂട്ടുവാനും സാധിക്കുന്നതായി അവകാശപ്പെട്ടു.
സമാപന സമ്മേളനത്തില്‍ രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി മുഖ്യാതിഥിയായി. ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ.അശ്വനികുമാര്‍, സെക്രട്ടറി ശേഷു ലവാനിയ, ട്രഷറര്‍ അലോക് ശ്രീവാസ്തവ, ചീഫ് എഡിറ്റര്‍ പ്രൊഫ.വൈ.വിമല, ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ പ്രൊഫ.സന്തോഷ് നമ്പി തുടങ്ങിയവര്‍ സംബന്ധിച്ചു. യംഗ് ബൊട്ടാണിസ്റ്റ് അവാര്‍ഡ് ഡോ.സച്ചിന് എം. പാട്ടീല്‍ (ബറോഡ സര്‍വകലാശാല), പൊഫ.കെ.എസ്.ബില്‍ഗ്രാമി സ്വര്‍ണ്ണ മെഡല്‍ ആകാംശ ശ്രീവാസ്തവ (ബനാറസ് സര്‍വകലാശാല), പ്രൊഫ.എസ്.എന്‍.ദീക്ഷിത് സ്വര്‍ണ്ണ മെഡല്‍ എസ്.എസ്.രഹാംഗ് ടാലെ (പൂനെ ബാലസാഹബ് ജാദവ് കോളേജ്) എന്നിവര്‍ക്ക് സമ്മാനിച്ചു.
Share