ഒരു സംസ്കൃത ശ്ലോകംചൊല്ലി പ്രസംഗമാരംഭിക്കാന് സാധിക്കുക എന്നത് മഹത്തായൊരു കാര്യമാണെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.സി.എല്‍. ജോഷി.
സംസ്കൃത പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന കാളിദാസജയന്തി ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.കെ.കെ.ഗീതാകുമാരി അധ്യക്ഷത വഹിച്ചു. മദ്രാസ് സംസ്കൃത കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ടി.പി.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മുൻ പഠന വകുപ്പ് മേധാവി പ്രൊഫ. എൻ. വി. പി ഉണിത്തിരി പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി കാളിദാസനും വേദസാഹിത്യവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പ്രൊഫ.കെ.വിഷ്ണു നമ്പൂതിരി, പ്രൊഫ.സി.രംഗനാഥന്, ഡോ.വാറങ്കോട് ഗോവിന്ദന് നമ്പൂതിരി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എന്‍.കെ.സുന്ദരേശ്വരന് സ്വാഗതവും ഡോ.കെ.കെ.അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
Share