കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ 20-ന് വിരമിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വളര്‍ച്ചയുടെ ഈ സവിശേഷ ഘട്ടത്തില്‍ തന്റേതായ സ്തുത്യര്ഹസേവനത്തിനൊടുവിലാണ് വിടപറയല്‍. പരസ്പരം ചര്‍ച്ചചെയ്തും ആശയങ്ങള്‍ പങ്കുവെച്ചും സര്‍വകലാശാല മികവിന്റെ കേന്ദ്രകമാക്കുന്നതില് പ്രതിജ്ഞാബദ്ധരായിരുന്നു വൈസ് ചാന്‍സലര്‍. കാമ്പസില്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത, ഇദ്ദേഹം സര്‍വ്വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും തൊട്ടടുത്തുള്ള നാട്ടുകരന്കൂടിയായ വൈസ് ചാന്‍സലര്‍ എന്ന കാര്യത്തിലും ശ്രദ്ധേയനായി. സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ തികച്ചും രാഷ്ട്രീയമായാണു നടക്കാറ്. അതുകൊണ്ടുതന്നെ ഇടതിന്റെ നിയമനം വലതിനും വലതിന്റേത് ഇടതിനും പൊതുവെ ദഹിക്കാറില്ല. അത് പലപ്പോഴും സര്‍വ്വകലാശാലയെ ആവശ്യത്തിനും അനാവശ്യത്തിനും സമരഭൂമികയാക്കി മാറ്റാറാണ് പതിവ്. ഇതു സര്‍വ്വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കും. എന്നാല്‍ ഇന്നു പടിയിറങ്ങിയ വി.സി ഇരുകൂട്ടര്‍ക്കും സ്വീകാര്യനായിരുന്നു എന്നതാണ് എടുത്തുപറയേണ്ടത്.
അക്കാദമിക രംഗത്തും സ്പോര്‍ട്സ് രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും കേരളത്തിലെ മറ്റ് സര്‍വകലാശാലകളേക്കാള്‍ കാലിക്കറ്റിനെ മുന്‍പന്തിയിലെത്തിക്കാന്‍ സാധിച്ചു. സെനറ്റ്, സിണ്ടിക്കേറ്റ് തുടങ്ങി മറ്റ് ബോഡികളുടെ പൂര്‍ണ്ണ പിന്തുണയും അദ്ദേഹത്തിനു കിട്ടി. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍, സിലബസ് പരിഷ്കരണം എന്നിവക്ക് മുന്‍കൈയ്യെടുത്തു. ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി, ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങി ധാരാളം പുതിയ കോഴ്സുകള്‍ക്ക് തുടക്കം കുറിച്ചതും ഇവരുടെ കാലത്തായിരുന്നു.
കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പിന് കീഴില്‍ സാമൂഹിക നീതിവകുപ്പിന്റെ സഹായത്തോടെ പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചതിന് പിന്നില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീറിന്റെ പരിശ്രമങ്ങളാണുള്ളത്.
ഐ.ടി.എസ്.ആര് ഗേള്‍സ് ഹോസ്റ്റല്‍, ഓപ്പണ്‍ സ്റ്റേജ്, കമ്പ്യൂട്ടേഷണല്‍ സയന്‍സ് ബ്ലോക്ക്, ഗോള്‍ഡന്‍ ജൂബിലി അക്വാറ്റിക് കോംപ്ലക്സ്, പരീക്ഷാഭവന് അനക്സ്, സ്പോര്‍ട്സ് ഹോസ്റ്റല്‍, ലൈഫ് സയന്‍സ് ബ്ലോക്ക്, അനിമല്‍ ഹൗസ്, ടച്ച് ആന്റ് ഫീല്‍ ഗാര്ഡന്, ടീച്ചിംഗ് ലേണിംഗ് സെന്റര്‍ തുടങ്ങിയവ തുടക്കം കുറിച്ച അടിസ്ഥാന വികസന സൗകര്യങ്ങളില്‍ ചിലത് മാത്രം.
സ്പോര്‍ട്സ് മേഖലയില്‍ കഴിഞ്ഞ നാല് വര്‍ഷത്തെ നേട്ടങ്ങള്‍ കാലിക്കറ്റ് ഒരു സ്പോര്‍ട്സ് സര്‍വകലാശാല ആണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ്. മാക്ക ട്രോഫി റാങ്കിംഗില്‍ അഞ്ചാം സ്ഥാനം നേടാനായി. അഖിലേന്ത്യാ തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുത്ത് ധാരാളം ട്രോഫികള്‍ കരസ്ഥമാക്കാന്‍ കാലിക്കറ്റിന് ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. ഖൊ-ഖൊ, ഹാന്‍ഡ്ബോള്‍, ഫുട്ബോള്‍, കമ്പവലി തുടങ്ങി എല്ലാ മേഖലകളിലും കാലിക്കറ്റിന് തിളങ്ങാനായി.
സൗമ്യമായ സ്വഭാവഗുണം കൊണ്ട് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഒപ്പംനിര്‍ത്തി സര്‍വകലാശാലയെ മികവുറ്റതാക്കാന്‍ വൈസ് ചാന്‍സലര്‍ ശ്രമിച്ചു.
25 വര്‍ഷത്തെ അധ്യാപന പരിചയമുള്ള ഡോ.കെ.മുഹമ്മദ് ബഷീര്‍ കേരള സര്‍വകലാശാലാ രജിസ്ട്രാറായി സേവനമനുഷ്ഠിക്കവെയാണ് കാലിക്കറ്റ് വൈസ് ചാന്‍സലറായി