സാഹിത്യവും, ചരിത്രവും യാഥാര്‍ഥ്യത്തെ അടയാളപ്പെടുത്താനുള്ള ശ്രമം: സതീഷ് പാലങ്കി
| 15 Sep 2018 | C.U Campus |
തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന വ്യാഖ്യാനമാണ് ചരിത്രമെങ്കില്‍ അനുഭവങ്ങളുടെ ഭാവനയില്‍ കലര്‍ത്തിയ ആഖ്യാനമാണ് സാഹിത്യമെന്ന് ഡോ. സതീഷ് പാലങ്കി അഭിപ്രായപ്പെട്ടു. രണ്ടും പ്രതിനിധാനം ചെയ്യുന്നതും അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നതും സാമൂഹിക യാഥാര്‍ഥ്യത്തെയാണ്. സാഹിത്യകാരനു ജീവിതാനുഭവം വേണം, ചരിത്രകാരന് വസ്തുതയും, അതാണ് വ്യത്യാസം. റഷ്യന്‍ താരതമ്യസാഹിത്യ വിഭാഗം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച 'സാഹിത്യവും ചരിത്രവും തമ്മില്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അക്കാദമിക് ആഘോഷങ്ങളുടെ ഭാഗമായുള്ള ഇന്‍വൈറ്റഡ് ടോക്കില്‍ ഉള്‍പ്പെടുത്തിയാണ് പ്രഭാഷണം സംഘടിപ്പിച്ചത്. വകുപ്പദ്ധ്യക്ഷന് ഡോ. വി.കെ.സുബ്രമണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. സമീര്‍ സ്വാഗതവും അഫിഫ് സുഫിയാന് നന്ദിയും പറഞ്ഞു.