താടിയും പച്ചഷാളും കറുത്ത കോട്ടും ധരിച്ച് സൂഫികളാണെന്നു നടിച്ചു നടക്കുന്നവര്‍ സൂഫികളല്ലെ തെണ്ടികളാണെന്ന്(beggers) പ്രൊഫ. വി. കുഞ്ഞാലി. കാലിക്കറ്റ് സംര്വ്വകലാശാല ചരിത്രവിഭാഗം ഇന്ത്യന്‍ സൂഫിസം - ചരിത്രം, രാഷ്ട്രീയം, സംസ്കാരം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ ഇടപെടുന്ന രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളായിരുന്നില്ല ഇന്ത്യന്‍ സൂഫികളെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോ. മുഹമ്മദ് മാഹിന്‍ അധ്യക്ഷത വഹിച്ചു.
മുസ്ലിംങ്ങള്‍ തീവ്രവാദ-ഭീകരവാദ സംവാദങ്ങളുടെ കേന്ദ്രമായി നില്ക്കുന്ന വര്‍ത്തമാന ലോകസാഹചര്യത്തില്‍ സൂഫിചിന്തകള്‍ വളരെയേറെ പ്രസക്തമാണെന്ന് പ്രൊഫ. റസിഉദ്ദീന്‍ അഖില്‍ പറഞ്ഞു. സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സൂഫികളുടെ ദൈവാരാധന കോടാനുകോടി ദൈവസൃഷ്ടികളെ സ്നേഹിച്ചും പരിചരിച്ചുംകൊണ്ടാണ്. സൂഫിസം ഇസ്ലാമിന്റെ അവിഭാജ്യ ഘടകമാണ് എന്നാല്‍ പരിഷ്കാരവാദികളും പുനരുത്ഥാനവാദികളും സൂഫികള്‍ ഇസ്ലാമിന്റെ ഭാഗമല്ല എന്ന നിലപാടാണ് പൊതുവെ സ്വീകരിച്ചുവരുന്നത്. സൂഫിസത്തെക്കുറിച്ച് നിരവധിയായ തെറ്റുദ്ധാരണകള്‍ അക്കാദമിക് മണഡലത്തില്പ്പോലും നിലനില്‍ക്കുന്നുണ്ട്. അനല്‍ ഹഖ് (ഞാനാണ് ദൈവം) എന്നവകാശപ്പെട്ടതിനാലാണ് മന്‍സൂര്‍ ഹല്ലാജിനെ കൊന്നത് എന്ന വാദം ഇതിലൊന്നാണ്. സത്യത്തില്‍ സുല്‍ത്താനായി അധികാരിവര്ഗ്ഗത്തന് ഇഷ്ടമില്ലാത്ത ഒരാളെ നിര്‍ദ്ദേശിച്ചതിനാലാണ് ഹല്ലാജിനെ വധിച്ചത്. ആ അര്‍ത്ഥത്തില്‍ അത് രാഷ്ട്രീയകൊലപാതകമായിരുന്നു. മലബാറിലടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാം വളര്‍ന്നത് സൂഫീവര്യന്മാരെയും അവരുടെ ദര്‍ഗകളും കേന്ദ്രീകരിച്ചാണ് അല്ലാതെ ഇന്ന് പറയപ്പെടുന്നതുപോലെ മതപരിവര്‍ത്തനത്തിലൂടെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ സെഷനുകളിലായി ഇ.എം. ഹാഷിം, എ.കെ. അബ്ദുല്‍ മജീദ്, ഡോ. അനില്‍ കെ.എം. എന്നിവര്‍ സംസാരിച്ചു. ഡോ. എം.പി. മുജീബ് റഹ്മാന് സ്വാഗതവും, ഡോ. വി.വി ഹരിദാസ് നന്ദിയും പറഞ്ഞു. സെമിനാര്‍ നാളെയും തുടരും.