സംസ്കൃതത്തിലെ നവീന സാധ്യതകളെ
പുതുതലമുറ ഏറ്റെടുക്കണം:
പ്രൊഫ. സത്യവ്രത ശാസ്ത്രി
| 24 Jan 2020 | C.U Campus |
സംസ്കൃതം മൃതഭാഷയല്ലെന്നും മാറുന്ന ലോകസാഹചര്യത്തില്‍ മറ്റു ഭാഷകളില്‍
നിന്ന് പദങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വികസിക്കുന്ന ഭാഷയാണിതെന്നും ജ്ഞാനപീഠ ജേതാവ്
പ്രൊഫ. സത്യവൃത ശാസ്ത്രി പറഞ്ഞു. 'ആധുനിക സംസ്കൃതസാഹിത്യം: ഭാഷാപരവും
ഘടനാപരവുമായ വിശകലനം' എന്ന വിഷയത്തെ അധികരിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല
സംസ്കൃതവിഭാഗം സംഘടിപ്പിച്ച മൂന്നാമത് പണ്ഡിറ്റ് സുബ്ബരാമപട്ടര്‍ എന്‍ഡോവ്മെന്റ്
പ്രഭാഷണംനിര്വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശികവും വൈദേശികവുമായ
ഭാഷകളില്‍നിന്നും വാക്കുകളെ എങ്ങനെയാണ് സംസ്കൃതത്തിനിണങ്ങും വിധം ആദാനം
ചെയ്യേണ്ടതെന്ന് സമകാലികകൃതികളെ മുന്‍നിര്‍ത്തി അദ്ദേഹം വിശകലനം ചെയ്തു.
പഴയസാഹിത്യവും പുതിയസാഹിത്യവും ഒരുപോലെ പ്രധാനമാണെന്നും, നിലവില്‍
മാറിക്കൊണ്ടിരിക്കുന്ന വാക്കുകള്‍ക്ക് ഏകതാനത ഇല്ലാത്തതിനാല്‍
ആധുനികസംസ്കൃതസാഹിത്യത്തിന് ഒരു നിഘണ്ടു അത്യാവശ്യമാണെന്നും, സംസ്കൃതത്തിലെ
നവീന സാധ്യതകളെ പുതുതലമുറ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
രജിസ്ട്രാര്‍ ഡോ.
സി.എല്‍ ജോഷി ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ പ്രൊഫ. കെ.കെ. ഗീതാകുമാരി
അധ്യക്ഷയായിരുന്നു. മുന്‍ വകുപ്പദ്ധ്യക്ഷന് ഡോ. സി.രാജേന്ദ്രന് മുഖ്യാഥിതിയെ പരിചയപ്പെടുത്തി.
പ്രൊഫ. എന്‍.കെ. സുന്ദരേശ്വരന് സ്വാഗതവും ഡോ. അജിതന് പി.എ. നന്ദിയും പറഞ്ഞു.
ചടങ്ങില്‍വെച്ച് എം.എ. പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കെ. ശരണ്യയ്ക്ക് പണ്ഡിറ്റ്
സുബ്ബരാമപട്ടര്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡും ഉപഹാരവും സമ്മാനിച്ചു