സിദ്ധാന്തങ്ങള്‍ക്കു പിന്നാലെ സഞ്ചരിച്ചാല്‍ വിവര്ത്തകന് പരാജയപ്പെടും : പി. കെ. ചന്ദ്രന്
| 15 Nov 2018 | C.U Campus |
മഹദ്കൃതികളുടെ വായന എഴുത്തുകാരന്റെയും വിവര്‍ത്തകന്റെയും ക്രിയേറ്റിവിറ്റിയെ സമ്പന്നമാക്കുമെന്ന് പ്രമുഖ വിവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. പി.കെ ചന്ദ്രന്. റഷ്യന്‍ ആന്റ് താരതമ്യസാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന വിവിര്‍ത്തന-അനുകല്പന പാഠശാലയില്‍ തന്റെ വിവര്‍ത്തനാനുഭവങ്ങള്‍ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവര്‍ത്തനത്തിലൂടെയാണ് ഭാഷാസാഹിത്യങ്ങള്‍ ലോകസാഹിത്യത്തിന്റെ ഭൂപടത്തിലേക്കെത്തുന്നത്. വായിക്കുന്ന പാഠം വിവര്‍ത്തനമാണെന്ന് വായനക്കാരന് അനുഭവപ്പെടുന്നിടത്ത് വിവര്‍ത്തനം പരാജയപ്പെടും, സിദ്ധാന്തങ്ങള്‍ക്കു പിന്നാലെ സഞ്ചരിക്കുന്ന വിവര്‍ത്തകരും ഈ മേഖലയില്‍ പൊതുവെ പരാജയപ്പെടാറാണെന്നും ഡോ.ചോന്ദ്രന് പറഞ്ഞു. ചടങ്ങില്‍ ഡോ. ശ്രീകല മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കാമില പര്വീന് സ്വാഗതവും, അര്ജ്ജുന് നന്ദിയും പറഞ്ഞു.