വാഗണ്‍ കൂട്ടക്കൊല കൂടുതല്‍ സ്മാരകങ്ങളും പഠനങ്ങളും വേണം: ഡോ. ശിവദാസന്‍
| 19 Nov 2018 | C.U Campus |
സ്വാതനന്ത്ര്യം പോലും തിരിച്ചുപിടിക്കാനാകും എന്നാല്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചെടുക്കാനാവാത്തതാണ് ചരിത്രം അതുകൊണ്ടാണ് സംഘപരിവാരമിപ്പോള് ഓര്‍മ്മകള്‍ മായ്ക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ചരിത്രകാരനും അധ്യാപകനുമായ ഡോ. പി.പി അബ്ദുല്‍ റസാഖ്, വാഗണ്‍ കൂട്ടക്കൊലയുടെ 98-ാം വാര്‍ഷികദിനത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല എസ്.ഡി.ഇ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ത്തമാന സ്വത്വബോധങ്ങളെ തെളിവുകളുടെയോ യുക്തിയുടെയോ പിന്‍ബലമില്ലാതെ മധ്യകാലഘട്ടത്തിലേക്ക് പ്രക്ഷേപിക്കുകയാണ് വലതുപിന്തിരിപ്പന്മാര്.സത്യാനന്തരകുബുദ്ധി ഏറ്റവുമധികം ചിലവാകുന്ന ലോകരാജ്യമായി ഇന്ത്യമാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്കാദമിക ഇടപെടലുകളും നിത്യജീവിതവും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ നാം വളരെയേറെ പരാജയപ്പെട്ടുപോയെന്ന് ഡോ. ശിവദാസന്‍ പി അഭിപ്രായപ്പെട്ടു. ഇന്നും മലബാറുകാരുടെ നിത്യജിവിതവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് മലബാര്‍ കലാപം. വാഗണ്‍ കൂട്ടക്കൊലയെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങളും സ്മാരകങ്ങളും ഉണ്ടാവേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.