മഷ്റൂം മസാലസവാള - 2 എണ്ണം (മീഡിം സൈസ്) പൊടിയായി നുറുക്കിയത്. തക്കാളി - 2 ചെറുതായി ചതുരത്തില്‍ മുറിച്ച്ത്. പച്ചമുളക് - 2-3 ചെറുതായി നുറുക്കിയത്. വിനാഗിരി - 1 ചെറിയ സ്പൂണ്‍ വ. ജീരകം - 1 സ്പൂണ്‍ (ചെറിയ സ്പൂണ്‍). മഞ്ഞള്‍പ്പൊടി - ആവശ്യത്തിന്. ഉപ്പ് - ആവശ്യത്തിന്. കസൂരിമേത്തി, മല്ലിയില, - ഇല്ലെങ്കിലും കുഴപ്പമില്ല. ഇഞ്ചി - ചെറിയ കഷ്ണം വെളുത്തുള്ളി - 6,7 അല്ലി. |
പാകംചെയ്യുന്ന വിധം
കൂണ്‍ കഴുകി വെള്ളം നന്നായി തുടച്ചെടുത്ത ശേഷം കഷ്ണങ്ങളാക്കുക. ചിപ്പിക്കൂണ്‍ ആണ് നല്ലത്. മിക്സിയുടെ ചെറിയ ജാറില്‍ ഇഞ്ചി, വെളുത്തുള്ളി, മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ജീരകം എന്നിവ ഒരു സ്പൂണ്‍ നിനാഗിരി ചേര്‍ത്ത് നന്നായി അരച്ച് പേസ്റ്റാക്കുക. അടി കുഴിഞ്ഞ ഒരു പാത്രത്തില്‍ വെളിച്ചെണ്ണയോഴിച്ച് ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് പൊടിയായി അരിഞ്ഞ സവാള ഇട്ട് നന്നായി വഴറ്റുക. പച്ചമുളക് ചേര്‍ക്കുക, തക്കാളി ചേര്‍ക്കുക. നന്നായി വഴന്ന ഉള്ളി, തക്കാളി, പച്ചമുളകിലേക്ക് അരച്ചുവെച്ച പേസ്റ്റ് ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. ശേഷം കൂണ്‍ ചേര്‍ക്കുക. ഇളക്കി യോജിപ്പിക്കക. ഉപ്പ് ആവശ്യമെങ്കില്‍ ചേര്‍ക്കുക (പേസ്റ്റിനു പുറമെ മറ്റു മസാലകള്‍ ചേര്‍ക്കേണ്ടതില്ല) . ശേഷം മൂടി വെച്ച് 5 മുതല്‍ 8 മിനുട്ട് വരെ ചെറുതീയില്‍ വേവിക്കുക. വേവ് പാകമാണെങ്കില്‍ മല്ലിയില നുറുക്കിയത്, കസൂരി മേത്തി ചൂടാക്കി തിരുമ്മിയെടുത്തത് ചേര്‍ത്ത് ഇറക്കാം...
തയാറാക്കിയത് ഹസീന കെ.പി.എ