ചീസ് ഊത്തപ്പം
ഒരു ഗ്ലാസ് പച്ചരിയും അര ഗ്ലാസ് ഉഴുന്നും ഒരു സ്പൂണ്‍ ഉലുവയും ചേര്‍ത്ത് ഒരു പാത്രത്തില്‍ ആറേഴുമണിക്കൂര്‍ കുതിര്‍ത്തു വെയ്ക്കുക. ശേഷം രണ്ടുതവി ചോറ് ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഈ രൂപത്തില്‍ അരച്ചെടുത്ത മാവ് അധികം കട്ടിയായിരിക്കാന്‍ പാടില്ല, ഏതാണ്ട് വെള്ളപ്പം ഉണ്ടാക്കുന്ന പരുവത്തില്‍ വേണം അരച്ചെടുക്കാന്‍ ആറേഴു മണിക്കൂറിനുശേഷം മാവ് നന്നായി പൊന്തിവരും. പിന്നീട് ഇതില്‍ നിന്നും മൂന്നു വലിയ തവി മാവ് നന്നായി ചൂടായ പാനിലേക്ക് കട്ടിയില്‍ ഒഴിച്ച് ചെറുതായി പരത്തുക. തീ നന്നായി കൂട്ടി വെച്ച് ചെറിയ സുഷിരങ്ങള്‍ വന്നുതുടങ്ങിയ ദോശമാവിലേക്ക് ചെറുതായി മുറിച്ചു വച്ച പച്ചമുളക്, പൊടിയായി അരിഞ്ഞ സവാള, ചതുരത്തില്‍ ചെറുതായി മുറിച്ച തക്കാളി, കറിവേപ്പില, മല്ലിയില, ഗ്രേറ്റ് ചെയ്ത ചീസ് എന്നിവ വിതറി പാത്രം തീ കുറച്ച് മൂടി വെച്ച് വേവിച്ചെടുക്കുക. അല്പസമയത്തിന് ശേഷം മൂടി എടുത്തുമാറ്റുക. അപ്പോഴേക്കും ചീസ് ചെറുതായി ഉരുകിത്തുടങ്ങിയിരിക്കും. അതിനുമുകളിലായി ചെറിയ രണ്ട് കഷ്ണം ബട്ടര്‍ ചേര്‍ത്ത് ഈ പാകത്തില്‍ ചൂടോടെ തക്കാളിചട്നിക്കും സാമ്പാറിനും ഒപ്പം സെര്‍വ് ചെയ്യാം. |
ചിത്രവും പാചകക്കുറിപ്പും
ഹസീന കെ.പി.എ