• Homepage

സംസ്കാരം

 

"പ്രളയകെടുതിയിലെ ഒരുമ സ്വാതന്ത്ര്യ സമരകാലത്തെ ഓര്‍മ്മിപ്പിക്കുന്നു": ബാലചന്ദ്രന്‍ മാസ്റ്റര്‍


പ്രളയകെടുതിയില്‍ കേരളം ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ ലളിതമായ രീതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച് സി.യു കാമ്പസ്, എല്‍.പി. സ്കൂള്‍.

ദുരിതങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോള്‍ എല്ലാം മറന്ന് ഒന്നാവുന്ന മനുഷ്യര്‍ സ്വാതന്ത്ര്യസമരകാലത്തെ ഓര്‍മ്മിപ്പിക്കുന്നു എന്ന് മുഖ്യാതിഥിയായെത്തി സ്വാതന്ത്ര്യദിന പ്രഭാഷണം നിര്‍വ്വഹിച്ച സ്കൂളിന്‍റെ മുന്‍പ്രധാനധ്യാപകന്‍ ബാലചന്ദ്രന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന അധ്യാപിക നഫിസ ടീച്ചര്‍ പതാക ഉയര്‍ത്തി.

എല്‍.എസ്.എസ് സ്കോളര്‍ഷിപ് നേടിയ ഹന.കെ, അഷിന്‍ കൃഷ്ണ, മിന്‍ഹ ഫാത്തിമ എന്നിവര്‍ക്ക് മുന്‍ അധ്യാപിക ഉണ്ണൂലി ടീച്ചറുടെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡും പി.ടിഎ കമ്മറ്റി നല്‍കുന്ന ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്തു.


പി.ടി.എ പ്രസിഡന്‍റ് ഡോ.പി.എം. പ്രകാശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശോഭന ടീച്ചര്‍ സ്വാഗതവും, ബൈജു വാക്കയില്‍ നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് വിജയലക്ഷ്മി ടീച്ചര്‍, നിശാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

©All rights of contents and Images reserved to kavad. Design by aZe.