കേരളത്തില്‍ പ്രളയ ദുരന്തത്തിനിരകളായ ഖത്തര്‍ മലയാളികള്‍ നുഐജ കള്‍ച്ചറല്‍ ഫോറം ഹാളില്‍ ഒത്തുചേര്‍ന്നു. നവകേരള സൃഷ്ടിക്കായ് തുടര്‍ന്നും തങ്ങളാലാവും വിധം സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തര്‍ കള്‍ച്ചറല്‍ ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്. പ്രവാസലോകത്തെ കഷ്ടപ്പാടുകള്‍ക്കിടയിലും നാടിനും വീടിനും വേണ്ടി ഒരുപോലെ കഠിനപ്രയത്നം ചെയ്യുന്നവരാണ് ഖത്തറിലെ മലയാളികളെന്നും, അതിന്റെ തെളിവാണ് പ്രളയത്തിനിരയായവരുടെ പ്രശ്നങ്ങള്‍ എത്രയും വേഗം ഏറ്റെടുത്തു പരിഹരിക്കാന്‍ കള്‍ച്ചറല്‍ ഫോറം നടത്തുന്ന ഈ സംഗമമടക്കമുള്ള ഇടപെടലുകളെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ശ്രീ. ശശിധരപ്പണിക്കര്‍ അഭിപ്പായപ്പെട്ടു. അഞ്ച് വര്‍ഷം കൊണ്ട് ഖത്തറിനപ്പുറം അറിയപ്പെടുന്ന സാംസ്കാരിക സംഘടനയായി മാറാന്‍ 'കള്‍ച്ചറല്‍ ഫോറത്തിനു' സാധിച്ചിട്ടുണ്ട്.
നൂറുകണക്കിനാളുകള്‍ ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്ന പരിപാടിക്ക് സെക്രട്ടറി ടി.കെ മുഹമ്മദ് കുഞ്ഞി സ്വാഗതവും, തഹ്സിന് അമീന് നന്ദിയും പറഞ്ഞു.
നോര്‍ക്ക റൂട്സ് ചെയര്മാന് സമര്‍പ്പിക്കാനുള്ള ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ അക്കമിട്ടു നിരത്തുന്ന നിവേദനം ചടങ്ങില്‍ അഫ്സല്. ടി അവതരിപ്പിച്ചു. പ്രവാസികളുടെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സമഗ്രമായ രൂപരേഖയാണിത്. പൂര്‍ണരൂപം വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.