അരീക്കോട് വലിയ പള്ളി സുന്നി മഹല്ല് ജമാഅത്ത് പെരുന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച ഒന്നേമുക്കാല്‍ ലക്ഷം രൂപ മഹല്ല് ഖാളി അബ്ദുറസാഖ് മുസ്ലിയാര് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ വസതിയിലെത്തി സംസ്ഥാന സര്‍ക്കാറിന് കൈമാറി.
നേരത്തെത്തന്നെ പല രീതിയിലുള്ള പ്രളയാശ്വാസ പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായിരുന്നെങ്കിലും ആദരണീയനായ ഖാളി ആഹ്വാനം ചെയ്ത സദുദ്യമത്തോട് മഹല്ല് നിവാസികള്‍ അകമഴിഞ്ഞ് സഹകരിക്കുകയായിരുന്നു. മഹല്ല് പ്രസിഡന്റ് കെ.പി. മുഹമ്മദിലി ഹാജി, സെക്രട്ടിറി എം.പി.ബി ബിച്ചിപ്പ, ട്രഷറര്‍ കെ.പി. അബ്ദുള്ള മാസ്റ്റര്‍, എം. ടി അബ്ദുറഹിം എന്നിവര്‍ സന്നിഹിതരായിരുന്നു.