നാട്ടില്‍ നിന്നും വയനാട്ടിലെ പ്രളയബാധിതപ്രദേശങ്ങളിലേക്ക് ഭക്ഷ്യസാധനങ്ങളും മറ്റുമായിപ്പോയ ഫിലോസഫി വിഭാഗത്തിലെ അധ്യാപകനായ സജ്നേഷിന് ജീവിതത്തിലിന്നുവരെ കാണാത്ത ദുരിതത്തിലൂടെ കടന്നുപോകുന്ന മനുഷ്യരെയാണ് അവിടെ കാണാനായത്. കൊണ്ടുപോയ വസ്തുക്കള്‍ക്ക് അത്രയേറെ ആവശ്യക്കാരായിരുന്നു ചെല്ലുന്നിടത്തെല്ലാം. മറ്റുപ്രദേശങ്ങളെപ്പോലെ ദുരിതാശ്വാസക്യാമ്പുകളില്‍ മാത്രമല്ല വയനാടിന്റെ വിവിധ കോളനികളും മറ്റും തികച്ചും ഒറ്റപ്പെട്ട നിലയിലാണ്. നിത്യവൃത്തിയില്‍ ജീവിതം തള്ളിനീക്കുന്ന ഇവര്‍ക്ക് ആഴ്ചകളായി ജോലിക്കുപോകാനോ എന്തിനു കുടിലുകളില്‍ നിന്നും പുറത്തിറങ്ങാന്പോലമാവാത്ത അവസ്ഥയാണ്. കാറ്റിലും പേമാരിയിലും മിക്കവാറും കൂരകള്‍ തകര്‍ന്നുപോയിട്ടുണ്ട്. ക്യാമ്പസില്‍ കഴിഞ്ഞകാലങ്ങളിലായി വയനാട്ടില്‍ നിന്നും വന്നു പഠിച്ച യൂസഫ് ചെമ്പനടക്കമുള്ള (ജേണലിസം വിഭാഗം) സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോഴാണ് മുഖ്യധാരയില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടുപോയിരിക്കുന്ന നിരവധി പ്രദേശങ്ങള്‍ ഇത്തരത്തില്‍ വയനാട്ടിലുള്ളതായി മനസ്സിലാക്കാനായത്.
ഈ അനുഭവങ്ങളുമായി ചുരമിറങ്ങിവന്ന സജ്നേഷ് ക്യാമ്പസിലെ മറ്റ് ഗസ്റ്റ് അധ്യാപകരുമായി ( 50 പേരുള്ള വാട്സ്ആപ് ഗ്രൂപ്പില്‍) വിഷയമവതരിപ്പിച്ച് 25 ചാക്കെങ്കിലും അരി സംഘടിപ്പിച്ച് ഊരുകളില്‍ നേരിട്ടെത്തിക്കാന്‍ ശ്രമമാരംഭിക്കുകയും ചെയ്തു. ഈ സദുദ്യമത്തോട് വിവരമറിഞ്ഞ ഓരോരുത്തരില്‍ നിന്നും പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 55 ചാക്ക് അരി ലഭിച്ചുകഴിഞ്ഞു. കംപ്യൂട്ടര്‍ സയന്‍സിലെ വിവേകാണ് പ്രവര്‍ത്തനം ക്രോഡീകരിക്കുന്നത്. മറ്റു ഭക്ഷ്യവസ്തുക്കളും പലരും നല്കാമെന്നേറ്റിട്ടുണ്ട്. നാളെ (തിങ്കള്‍) വയനാട്ടിലെ ഏറ്റവും പ്രയാസപ്പെടുന്ന അതേസമയം മുഖ്യധാരയുടെ സഹായം വേണ്ടത്ര എത്തിയിട്ടില്ലാത്തിടങ്ങളില് ഇവ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതുമായി ബന്ധപ്പെടാന്‍ താല്പര്യമുള്ളവര് ,
സ്ജ്നേഷ് ഇ.വി (ഫിലോസഫി) 9495561922
വിവേക് പി (കംപ്യൂട്ടര്‍ സയന്‍സ്) 9446581450
ശിഖ (ജേണലിസം) 9747939559
എന്നിവരുമായി ബന്ധപ്പെടുകവ...)