പോസ്റ്റല്ദിന സമ്മാനമായി പോസ്റ്റാഫീസില്‍ കൊണ്ടുവെച്ചത് വിഷപ്പാമ്പിനെ
| 9 Oct 2018 | WORLD POSTAL DAY |
യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന് സ്വിറ്റ്സര്‍ലാന്റില്‍ സ്ഥാപിതമായതിന്റെ ഓര്‍മ്മയ്ക്കായാണ് (9 ഒക്ടോബര്‍ 1874) ലോകത്താകമാനം ഇന്ന് ലോക പോസ്റ്റല്‍ ദിനമായി കൊണ്ടാടപ്പെടുന്നത്. ആഘോഷിക്കാനുള്ള തീരുമാനമെടുത്തത് 1969 ല്‍ ജപ്പാനില്‍ കൂടിയ യു.പി.യു സമ്മേളനത്തിലാണെന്നു മാത്രം. പുതിയ സ്റ്റാമ്പുകളും പോസ്റ്റല്‍ സേവനങ്ങളും ജനങ്ങളിലെത്തിച്ചുകൊണ്ടാണ് ലോകത്തെമ്പാടും ഈ ദിനം പോസ്റ്റല്‍ വകുപ്പുകള്‍ കൊണ്ടാടുന്നത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ആഗോളതാപനം, സമത്വാധിഷ്ടിതലോകക്രമം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളിലും മാറിയകാലവത്ത് പോസ്റ്റല്‍ വകുപ്പ് സഹകരിച്ച് പോരുന്നു.
പോസ്റ്റല്‍ ദിനത്തിന്റെ തലേന്ന് അതായത് ഇന്നലെ, വര്‍ക്കല പോസ്റ്റോഫീസില്‍ ഏറെ അപകടകരവും കുറച്ചൊക്കെ കൗതുകകരവുമായ ഒരു സംഭവം നടന്നു. പോസ്റ്റ് ബോക്സില്‍ ആരോ കൊണ്ടുവച്ച സമ്മാനപ്പൊതി തുറന്നപ്പോള്‍ ചുരുണ്ടുകൂടി കിടക്കുന്നത് ഒരു വിഷപ്പാമ്പ്. അവിടത്തെ പോസ്റ്റ് വുമണ്‍ അനില ലാലിന്റെ പേരെഴുതി കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളിലെ പാത്രത്തിലാണ് ജീവനുള്ള പാമ്പിനെ വച്ചിരുന്നത്. അന്വേഷണാവശ്യാര്‍ത്ഥം ബോക്സ് പോലീസും പാമ്പിനെ ഫോറസ്റ്റ് അധികാരികളും കൊണ്ടുപോയി.