കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രോഗബാധിതനായി നിലമ്പൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.
കേരളത്തിന്റെ യുക്തിചിന്താ മിശ്രവിവാഹ പ്രസ്ഥനാത്തിന്റെ സജീവസാന്നിധ്യമായിരുന്നു ജോണ്സണ് ഐരൂര്‍ (74). തികച്ചും ഒരു യാഥാസ്ഥിതിക പെന്തക്കോസ്തുകുടുംബത്തില്നിന്നും ദൈവചിന്തയുടെ കൂടുപൊട്ടിച്ച് യുക്തിചിന്തയുടെ വഴിയിലൂടെ ഒരൊറ്റയാനായി നടന്ന് സ്വന്തം ജീവിതപ്പാത വെട്ടിത്തെളിച്ച തികച്ചും വ്യത്യസ്തമായൊരു മാതൃകാജീവിതത്തിനുടമ. വ്യക്തിജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടിട്ടും, തന്റെ ജീവിതവീക്ഷണത്തിന് യുക്തിഭദ്രമായ ന്യായീകരണവുമായി നിലകൊള്ളുകയായിരുന്നു അവസാനശ്വാസംവരെ ഈ മാനസികാപഗ്രഥനവിദഗ്ധന്‍. ഭക്തിയും കാമവും,ബലാത്കാരം ചെയ്യപ്പെടുന്ന മനസ്സ്, ഹീപ്നോട്ടിസം ഒരു പഠനം, യുകതിചിന്ത (വിവര്‍ത്തനം), ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങള്‍ (ആത്മകഥ) എന്നിവയാണ് പ്രധാന കൃതികള്‍. 1946 ഡിസംബര്‍ 4 ന് കൊല്ലം ജില്ലയിലെ ചെറുവക്കലില്‍ ജനനം. പിതാവ് പാസ്റ്റര്‍ ജെ. വര്‍ഗ്ഗീസ്, മാതാവ് റാഹേലമ്മ. ഭാര്യ കോമളം, മക്കള്‍ തനൂജ, ഡോ. നിഖില്‍ ഐരൂര്‍.