സുനില്‍ പി. ഇളയിടം ഫാസിസ്റ്റ് വിരുദ്ധ പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ചുകൊടുത്തു നേതൃത്വം നല്കിയ ഫോട്ടോയാണ് ഇന്ന് നമ്മുടെ സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലായിരിക്കുന്നത്.
"അയിരം പുസ്തകങ്ങള്‍ എഴുതുന്നതിനേക്കാള്‍ മനുഷ്യര്‍ നടത്തുന്ന ഒരു ഇടപെടല്‍ ഗുണം ചെയ്യും എന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പേന താഴെ വെച്ച് ജനങ്ങളുടെ കൂടെ ഇറങ്ങണം" എന്നാണ് സുനില്‍ മാഷ് തന്നെ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ യൂണിയന് ചെയര്‍മാനായിരുന്ന കാലത്തെ ശൈലിയും ആവേശവും ഒട്ടും ചോര്ന്നുപോയിട്ടില്ലെന്നുമാത്രമല്ല മുണ്ടുമടക്കിക്കുത്തുകകൂടി ചെയ്തപ്പോള്‍ വീറുംവാശിയും കൂടി എന്നതാണ് കൗതുകം. ഇടതുപക്ഷം മാത്രമല്ല പ്രത്യക്ഷവലതുപക്ഷവും ഈ ഫോട്ടോ ഷെയര്‍ചെയ്യുകയും ലൈക്കുകയും ആവേശക്കമനന്റുകള് എഴുതുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു സവിശേഷത. ചില കൗതുകകരമായ പ്രതികരങ്ങള്‍ താഴെ.
ഏവരും മികച്ചത് എന്നു കരുതുന്ന സുനിലിന്റെ പ്രഭാഷണങ്ങളോടുവരെ വിയോജിപ്പ് പ്രകടിപ്പിക്കുന്ന സാംസ്കാരിക-രാഷ്ട്രീയ വിമര്ശകന് ജസീല്‍ എസ്.എം. കല്ലാച്ചി ഇങ്ങനെ എഴുതി,
"ഇതുപോലെ തെരുവിലറങ്ങി മുദ്രാവാക്യം വിളിക്കാന്‍ പല വരേണ്യ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും തയാറാവില്ല എന്നത് സനില്‍ മാഷിനെ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാക്കുന്നു."
ഇതുപോലൊരു മനുഷ്യന് മുണ്ട് മടക്കി കുത്തി തെരുവിലറങ്ങി സമരം നയിക്കേണ്ടി വരുന്നുണ്ടേല്‍ നമ്മളും ഇറങ്ങണം. എന്നാണ് സന്ദീപ് ആലിന്‍കീല്‍ കുറിച്ചിട്ടത്.
മാഷെ സാംസ്കാരിക കേരളത്തിന്റെ അഭിമാനമെന്ന് വിശേഷിപ്പിച്ച് അശോകന് ചരുവില്‍ എഴുതുന്നു, ദന്തഗോപുരങ്ങള്‍ വിട്ടിറങ്ങുക. ഇന്ത്യന്‍ തെരുവുകള്‍ നമ്മെ വിളിക്കുന്നു. സുനില്‍ എന്ന അഭിമാനം.
പുസ്തകപ്രസാധകനായ ഇന്‍സൈറ്റ് പബ്ലിക്ക ഡയറക്ടര്‍ സുമേഷ് കുറിച്ചതിങ്ങനെ,
ബുദ്ധിജീവികളെ അക്വേറിയത്തില്‍ മാത്രം കണ്ടു ശീലിച്ച മലയാളികള്‍ക്ക് സുനില്‍ പി. ഇളയിടം ഒരത്ഭുതമാണ്. എന്ന വാട്ടസ് ആപ് കുറിപ്പ് ബുദ്ധിജീവികളോടുള്ള ജനമനസ്സിന്റെ തുറന്നുവെക്കലാണ്.
നമ്മള് ഏറെ ആരാധിക്കുകയും പണം ചിലവഴിക്കുകയും ചെയ്യുന്ന സിനിമാതാരങ്ങളടക്കം നമുക്കൊരു പ്രശ്നം വന്നപ്പോള്‍ സ്വന്തംകാര്യം സിന്ദാബാദ് എന്നും പറഞ്ഞ് മാളത്തിലൊളിച്ചിരിക്കുമ്പോള് കലാ-സാംസ്കാരിക പ്രവര്‍ത്തകരുടെ ദൗത്വം എന്തായിരിക്കണമെന്നതിന്റെ വഴിവെട്ടിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ശബ്ദം സുനില്‍ പി. ഇളയിടം. പലസ്തീന് പോരാളികള്‍ക്കൊപ്പം ഇസ്രായേലിനുനേരെ കല്ലെറിയുന്ന എഡ്വേഡ് സെയ്ദിന്റെ ചിത്രം ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിക്കാവുന്നതാണ്.