ക്ഷേത്രപരിസരത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ ദൈവവിശ്വാസികളല്ലെന്ന് സുപ്രിംകോടതി. ആഭരണങ്ങള്‍ തട്ടിയെടുക്കുന്നതടക്കം പുരിയിലെ ജഗന്നാഥ ക്ഷേത്രപരിസരത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അധിക്രമങ്ങള്‍ അക്കമിട്ടുനിരത്തിക്കൊണ്ട് അമിക്കസ് ക്യൂറി കോടതിക്കു മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് ക്ഷേത്രഭരണാധികാരികള്‍ക്ക് നല്കിയ നിര്‍ദ്ദേശങ്ങളിലാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.ആര്. ഷാ, എസ്.രവീന്ദ്രന് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. എന്ത് വിലകൊടുത്തും ഇത്തരം നീചവൃത്തികള്‍ തടയാന്‍ തയ്യാറാവണമെന്നും വിധിയില്‍ പറയുന്നു. ഒഡിഷയിലാണ് പുരി ജഗന്നാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരനായ ജയന്ത മഹാപാത്ര 'ഡോണ്‍ അറ്റ് പുരി' എന്നപേരില്‍ ഇത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന പ്രസിദ്ധമായൊരു കവിത നേരത്തെ എഴുതിയിട്ടുണ്ട്.