കവി കലേഷിന്റെ കവിത ചെറിയ മാറ്റങ്ങളോടെ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച് വിവാദത്തിലായ ദീപ നിഷാന്തിനെ ന്യായീകരിക്കാന്‍ കവിയും, സി.പി.ഐ സഹയാത്രികനും ശാസ്ത്രസാഹിത്യ പരിഷദ് പ്രവര്‍ത്തകനുമായ എം.എം. സചീന്ദ്രന്‍ മുന്നോട്ടുവന്നിരിക്കുന്നു. .ഭൂതകാല സാഹിത്യചരിത്രത്തിന്റെ വഴിയിലേക്കുള്ള അത്ഭുതകരമായ ഒരു പിന്‍നടത്തം എന്ന നിലയില്‍ ദീപയുടെ എഴുത്തിനെ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ന്യായീകരിക്കാനുള്ള ശ്രമത്തിലെ ചരിത്രവിരുദ്ധത തുറന്നു കാട്ടുന്ന പേരാമ്പ്ര ഗവ. കേളേജിലെ ചരിത്രാധ്യാപകനും എഴുത്തുകാരനുമായ പി.ആര്.ഷിത്തോറിന്റെ കുറിപ്പ് വായിക്കുക...
എം. ആര്. രാഘവവാര്യരെ സാക്ഷി നിർത്തി ദീപ നിഷാന്തിന്റെ / കലേഷിന്റെ ? കവിതയെക്കുറിച്ച് എം എം സചീന്ദ്രൻ എഴുതിയ കുറിപ്പാണു ഈ വിഷയത്തിൽ "സൈദ്ധാന്തിക"മായ ചില കാര്യങ്ങൾ പങ്കുവെച്ചത്.
ഒരുക്കു ശീലുകളിൽ ഉണ്ണിയാർച്ചക്കും തുമ്പോലാർച്ചക്കും സമാനമായ ഉപമകൾ ഒക്കെ ഉപയോഗിച്ചിരുന്നു അതുപോലെയാണ് ഈ രണ്ട് കവിതകളിലെയും സമാനത എന്നാണ് ന്യായീകരണവാദം.m . . പക്ഷെ അന്ന് അതു ഉപയോഗിച്ചവരൊക്കെ പേരും ഡെസിഗ്നേഷനും അച്ചടിക്കാൻ കൊടുത്തിട്ടുണ്ടാകില്ല . സമൂഹബിംബങ്ങളിൽ നിന്നു സ്വകാര്യ ബിംബങ്ങളിലേക്ക് പോകുന്ന പോലെയല്ല സ്വകാര്യ ബിംബങ്ങളിൽ നിന്നു സ്വകാര്യ ബിംബങ്ങളിലേക്ക് പോകുന്നത് . അത്തരം ഗതാഗതത്തെ ദീപ നിഷാന്തിന്റെ കവിതാപഹരണത്തിന്റെ പശ്ചാത്തലത്തിൽ ന്യായീകരിക്കുന്നതിനുള്ള കാരണങ്ങൾ പലതുമായിരിക്കാം . കവിത എഴുതി കഴിഞ്ഞാൽ പിന്നെ അതു സമൂഹത്തിന്റെതാണ് എന്ന വിശാല മനസ്ഥിതികൊണ്ടാവാം . കവിതയുടെ ഉടമസ്ഥന് മാർക്കറ്റ് എന്ന സാധ്യത തള്ളിക്കളയാനും പറ്റില്ല. പുതിയ കാലത്ത് അതാണ് വാസ്തവത്തിൽ നടക്കുന്നത്. അല്ലാതെ സ്വകാര്യ ബിംബങ്ങളിൽ നിന്ന് സമൂഹ ബിംബങ്ങളിലേക്കുള്ള കള്ള ടിക്കറ്റ് അല്ല. പച്ചയായ ഈ പകർത്തി എഴുതലിനെ രാഘവവാര്യരുടെ ഒരുക്കു ശീല പ്രയോഗത്തെ കൃത്രിമമായി ആനയിക്കുകയാണ് ചെയ്തത്. പരോക്ഷമായി ഇതു കവിതാപഹരണത്തെ പരിഹസിക്കുന്നതാണോ എന്നു തോന്നുമെങ്കിലും പിന്നീടുള്ള അദ്ദേഹത്തിന്റെ കമന്റുകൾ ഈ പണിയേ സാധൂകരിക്കാൻ ചെയ്തതാണെന്നു വ്യക്തമാക്കുന്നു.