ലളിതമെന്നു തോന്നുമെങ്കിലും വിപുലമായ മാനങ്ങളുള്ള ഒരാശയപദ്ധതി ലൈബ്രറിയുമായി ബന്ധപ്പെട്ട് രംഗനാഥന്‍ വികസിപ്പിച്ചതോടുകൂടി ലോകത്തുള്ള ലൈബ്രറികളും പഠനസംവിധാനങ്ങളും ഈയൊരാശയാടിത്തറയില്‍ പുനര്‍ വിന്യസിക്കപ്പെടാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. വിവരസാങ്കേതികവിദ്യയുമായി വിളക്കിച്ചേര്‍ക്കുന്ന വര്‍ത്തമാന കാലത്തുപോലും രംഗനാഥന്‍റെ ആശയങ്ങളെ മുഖവിലക്കെടുക്കുന്നുണ്ട്. വളരെ പ്രൊഫഷണലായിരിക്കുമ്പോള്‍ തന്നെ വായനക്കാരെ സ്നേഹിക്കാന്‍ ലൈബ്രേറിയന്മാരെ പഠിപ്പിച്ചത് രംഗനാഥനാണ്. ആ അര്‍ത്ഥത്തില്‍ ലൈബ്രേറിയന്‍ ദിനം വായനക്കാരുടെകൂടി ദിനമായിത്തീരുന്നു.
Colon Classification
The Five Laws of Library Science
Classification and Communication
Philosophy of Library Classification
എന്നിവ അദ്ദേഹത്തിന്‍റെ കൃതികളാണ്.
-------------
സജ്ന.പി
അസിസ്റ്റന്‍റ് പ്രൊഫസര്‍,
ലൈബ്രറി സയന്‍സ്
കാലിക്കറ്റ് സര്‍വ്വകലാശാല