ഈ വിവാഹം നടന്നത് ചൈനയിലാണ്. കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയായ മുസ്ലിംയുവാവും ചൈനക്കാരിയായ മുസ്ലിംയുവതിയും തമ്മില്‍ മതാചാരപ്രകാരം ചൈനയിലെ പള്ളിയില്‍ വെച്ച് അവിടത്തെ ഖാളിയുടെ നേതൃത്വത്തില്‍ നിക്കാഹ് ചെയ്ത് വിവാഹിതരായിരിക്കുന്നത്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേര് ഇന്ത്യയില്‍നിന്നും ചൈനയിലെത്തി. ദുബായില്‍ ജോലിചെയ്യവേയാണ് ഇവര്‍ പരസ്പരം പരിചയപ്പെടുന്നത്.
'അറബിക്കഥ' എന്ന സിനിമയിലെ ശ്രീനിവാസന്റെ നടക്കാതെപോയ ഒരാഗ്രഹം എന്ന നിലയിലല്ല ഈ വാര്‍ത്തയുടെ പ്രസക്തി. മറിച്ച്, ചൈനയില്‍ മതവിശ്വാസം അനുവദിക്കുന്നില്ലെന്നും, അവിടെ മുസ്ലിം പള്ളികള്‍ മ്യൂസിയങ്ങളാക്കിയെന്നും തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മുസ്ലിം വോട്ടുകളില്‍ കണ്ണും നട്ട് ലീഗും കോ.ജെ.പിക്കാരും നുണപ്രചാരണം നടത്താറുണ്ട്.
അവിടെയാണ് ഈ മതാചാരപ്രകാരമുള്ള വിവാഹത്തിന്റെ പ്രസക്തി.
വിശ്വാസികള്‍ക്ക് മറ്റേതൊരു മുതലാളിത്ത രാജ്യത്തേക്കാളും വിശ്വാസപരമായ ജീവിതത്തിനു സൗകര്യങ്ങളുള്ള രാജ്യമാണ് ചൈന എന്നതാണ് സത്യം. വിശ്വാസം തീവ്രവാദവും ഭീകരവാദവുമായി രൂപാന്തരപ്പെടാനുള്ള എല്ലാ സാധ്യതകളും മുളയിലേ നുള്ളുന്ന ഭരണസംവിധാനം ലോകത്ത് മറ്റേതൊരു രാജ്യത്തേക്കാളും സക്രിയവും ജാഗരൂഗവുമായി അവിടെ നിലവിലുണ്ട് എന്നത് മറ്റൊരു പരമാര്‍ത്ഥം.