വേഗതയേറിയ ഉറുമ്പിനെ കണ്ടെത്തി




ണിക്കൂറില്‍ 360 മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുളള ഉറുമ്പിനെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. സഹാറന്‍ സില്‍വര്‍ ഉറുമ്പുകള്‍ എന്നാണിവയ്ക്ക് പേരിട്ടിരിക്കുന്നത്. ഒരു സെക്കന്‍റില്‍ 50 പ്രാവശ്യം എന്ന നിലയില്‍ കാലുകള്‍ ചലിപ്പിച്ചാണ് അവ അതിവേഗ നടത്തം സാധ്യമാക്കുന്നത്. ഏകദേശം മിനുട്ടില്‍ 85 സെന്‍റീമീറ്റര്‍. രണ്ട് സെന്‍റീമീറ്റര്‍വരെ നീളമുള്ള കാലുകളാണ് ഇവയുടെ പ്രത്യേകത. പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ എക്സ്പിരിമെന്‍റല്‍ ബയോളജിയിലാണ് ഇതു സംബന്ധിച്ച വിശദലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.