സർ സയ്യിദ് കോളേജ് ബൊട്ടാണിക്കൽ ഗാർഡനിൽ നഗരവിദ്യാവന പദ്ധതിക്ക് തുടക്കമായി
|1 JULY 2022 | THALIPARAMBA |
മു ഖ്യമന്ത്രിയുടെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ സോഷ്യൽ ഫോറെസ്ടറി ഡിവിഷൻ,കേരള സംസ്ഥാന വനം വന്യ ജീവി വകുപ്പ് നടപ്പിലാക്കുന്ന വനവത്കരണ വിദ്യാവനം പദ്ധതി യുടെ ജില്ലാതല ഉൽഘാടനം തളിപ്പറമ്പ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി സർ സയ്യിദ് കോളേജിൽ നിർവഹിച്ചു.
കോളേജ് ബോട്ടണി വിഭാഗം, കോളേജ് ബോട്ടാനിക്കൽ ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ, ജൈവ വൈവിദ്യ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വിദ്യവനം പദ്ധതി സർ സയ്യിദ് കോളേജിൽ നടപ്പിൽ വരുത്തുന്നത്. ഉൽഘാടനത്തിന്റ ഭാഗമായി കോളേജിൽ ഒരേക്കർ വിസ്ത്രീതിയിൽ ഉള്ള ഗാർഡനിൽ വിവിധ മരങ്ങൾ നട്ടു പദ്ധതിക്ക് തുടക്കം കുറിച്ചു. അഞ്ഞൂറിലധികം അത്യപൂർവ്വ ചെടികളുടെ വൈവിദ്ധ്യം സംരക്ഷിക്കുന്ന തളിപ്പറമ്പിലെ ഈ അപൂർവ്വ ഉദ്യാനം സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് പരിസ്ഥിതിക പഠനത്തിന് ഉപയോഗപ്രദമാകുന്നതിനു വേണ്ടി സംരക്ഷിക്കണമെന്ന് ഉൽഘാടക അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഫോറെസ്റ്റ് അസിസ്റ്റന്റ് കോൺസർവേറ്റർ പ്രദീപ് ജി, കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ടി വി പുരുഷോത്തമൻ, വാർഡ് കൗൺസിലർ റഹ്മത്ത് ബീഗം, കോളേജ് മാനേജർ അഡ്വ. പി മഹമൂദ്, സെക്രെട്ടറി മഹമൂദ് ആള്ളാംകുളം, സോഷ്യൽ ഫോറെസ്ടറി കണ്ണൂർ റേഞ്ച് ഓഫീസർ ജയപ്രകാശ്, ഫോറെസ്റ്റ് വിഭാഗം ഓഫീസർമാർ ജയ ചന്ദ്രൻ, ഉണ്ണികൃഷ്ണൻ, , ബോട്ടാനിക്കൽ ഗാർഡൻ കൺവീനർ ഡോ. എ കെ അബ്ദുസലാം, ജൈവ വൈവിദ്ധ്യ ക്ലബ് കോർഡിനേറ്റർ ഡോ. മുംതാസ് ടിഎംവി, അസി. പ്രൊഫ ഷാനവാസ് എസ് എം, അസി. പ്രൊഫ. സ്നേഹ, ഡോ സിറാജ് പി പി, ഡോ. ഗായത്രി, ആർ നമ്പ്യാർ, ഗാർഡനർ മുനീർ കെ കെ, ശ്രീ മുഹ്സിൻ കെ എന്നിവർ പങ്കെടുത്തു.