കെ. ദാമോദരന്റെ സ്മരണയില്‍ മലപ്പുറത്ത് വിപുലമായ ദേശീയ സെമിനാര്‍
| 19 December 2019 | MALAPPURAM |
ഭാരത ദർശനം എന്ന തലക്കെട്ടില്‍ കെ.ദാമോദരൻ സ്മാരക ദേശീയ സെമിനാർ ഡിസംബര്‍ 26,27 തിയ്യതികളില്‍ മലപ്പുറത്ത് നടക്കും. പൗരത്വം, വർത്തമാന ഭാരതം- വെല്ലുവിളികൾ, കാശ്മീര്‍, ദാമോദരന്റെ ദർശനം -ചിന്ത - സാഹിത്യം- രാഷ്ട്രീയം, ഭാരതീയ ചിന്തയിലെ ഭൌതീക ആത്മീയ ദ്വന്ദങ്ങൾ, പിൽകാല മാർക്സ്,ന്യൂനപക്ഷങ്ങളും ഇന്ത്യൻ ജനാധിപത്യവും, ബുദ്ധൻ, ഗാന്ധി,അംബേദ്കർ, ഇന്ത്യൻ ഇടതു പക്ഷത്തിന്റെ ഭാവി തുടങ്ങി നമ്മുടെ ദൈനംദിനത്തെ സ്പര്‍ശിക്കുന്ന നിരവധി വിഷയങ്ങളില്‍ ഗൗരവമാര്‍ന്ന അന്വേഷണങ്ങള്‍ക്ക് സെമിനാര്‍ വഴിമരുന്നിടും.
ഡി.രാജ, ഡോ. എം ജി എസ് നാരായണൻ, എംപി വീരേന്ദ്രകുമാർ, എം എ ബേബി, ബിനോയ് വിശ്വം
പ്രൊഫ. ഹമീദ് ചേന്നമംഗല്ലൂർ, സി.രാധാകൃഷ്ണൻ, പ്രൊഫ. ബി.രാജീവൻ, ഡോ: മൃദുല മുഖർജി, ഡോ: രവിരാമൻ, അനിൽ ചേലേമ്പ്ര, എം എം സചീന്ദ്രൻ, പ്രൊഫ. എപി അബ്ദുൽ വഹാബ്, സമീറ ഇളയോടത്ത്, അനുരാധ ബക്ഷിൻ (ചീഫ് എഡിറ്റർ, കാശ്മീർ ടൈംസ്), സന്ദീപ് ദീക്ഷിത് (ദ ട്രിബ്യൂൺ), ആർട്ടിസ്റ്റ് നമ്പൂതിരി, എംജി രാധാകൃഷ്ണൻ, രാജാജി മാത്യു തോമസ്, കാനം രാജേന്ദ്രൻ, പന്ന്യന്‍ രവീന്ദ്രന്, സത്യൻ മൊകേരി,ആര്യാടൻ മുഹമ്മദ്, കെ ഇ ഇസ്മായിൽ, മിസ്റാബ് (സിക്രട്ടറി, സി പി ഐ, ജമ്മു കാശ്മീർ) തുടങ്ങി പ്രമുഖര്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും നേതൃത്വം നല്‍കും.
ആദ്യത്തെ മലയാളി കമ്മ്യൂണിസ്റ്റ് എന്ന വിശേഷണമുള്ള കെ.ദാമോദരന്‍ എഴുത്തുകാരന്, വേദാന്ത ദാര്ശനികന്, വാഗ്മി, ചരിത്രകാരന്, ബഹുഭാഷാ പണ്ഡിതന് തുടങ്ങി നിരവധി മേഖലകളില്‍ വ്യാപരിച്ച അത്ഭുതപ്രതിഭയായിരുന്നു. മലയാളിധൈഷണികലോകം വേണ്ടത്ര പരിഗണിക്കാതെ മാറ്റി നിര്‍ത്തിയ ചിന്തകനാണ് എഴുത്തച്ഛന്റെ നാട്ടുകാരന്‍കൂടിയായ ദാമോദരന്‍. ജാതിമേല്‍ക്കോയ്മ പ്രത്യയശാസ്ത്രത്തിലധിഷ്ടിതമായ ഇന്ത്യന്‍ ഫാസിസം അതിന്റെ സകലമാന വിധ്വംസാത്മകതയും പരസ്യമായി പുറത്തെടുത്ത വര്ത്തമാനേന്ത്യയില് കെ.ദാമോദരന്റെ ചിന്തകള്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരും. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും സന്ദര്‍ശിക്കുക
kdamodaran.com