മൊബൈല്‍ ഡ്രൈവിംഗ് പിടിക്കാന്‍ ഓസ്ട്രേല്യന് ക്യാമറ
| 4 December 2019 |NSW |
ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം പിടികൂടുന്ന ലോകത്തെ ആദ്യത്തെ ക്യാമറ വികസിപ്പിച്ച് ഓസ്ട്രേലിയഓസ്ട്രേലിയയില്മാത്രം 329 ആളുകളാണ് വാഹനമോടിച്ച് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ഈ വര്‍ഷം മരിച്ചത്.
ഹാന്‍ഡ് ഫ്രീ ഫോണ്‍ ടെക്നോളജിയിലൂടെ വാഹനമോടിക്കുന്നതിനിടയിലും വോയിസ് കോള്‍ അയക്കാനും സ്വീകരിക്കാനും നിലവില്‍ നിയന്ത്രണങ്ങളില്ല. അതേസമയം ഫോട്ടോഗ്രാഫിയടക്കമുള്ള മറ്റേതൊരു മൊബൈല്‍ ഉപയോഗവും ലോകത്തെ മിക്ക രാഷ്ട്രങ്ങളും നിരോധിച്ചിട്ടുണ്ട്.
മറ്റെല്ലാ വാഹന നിയമങ്ങളും കര്‍ശനമായി പാലിക്കുന്ന രാജ്യങ്ങളിലടക്കം മൊബൈല്‍-നിയമം ലംഘിക്കുന്നതായാണ് അപകട നിരക്കും പഠനങ്ങളും തെളിയിക്കുന്നത്.
സ്പീഡ് അതുപോലെ റെഡ് ലൈറ്റ് നിരീക്ഷണ ക്യാമറയില്‍നിന്നും വ്യത്യസ്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നോളജി ഉപയോഗിച്ചാണ് മൊബൈല്‍ഫോണ്‍ നിരീക്ഷണ ക്യാമറ പ്രവര്‍ത്തിക്കുന്നത്.
സ്റ്റിയറിംഗിനു പിറകിലെ ഡ്രൈവറെ നിരീക്ഷിക്കാന്‍ മാത്രമായിരിക്കും ഇതുപയോഗിക്കുക. കടുത്ത മഞ്ഞിലടക്കം ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകതയായി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചൂണ്ടിക്കാണിച്ചത്. ട്രയല്‍ സമയത്ത് ഏകദേശം ഒരു ലക്ഷം ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്താനായതായും ന്യൂ സൗത്ത് വേല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു.