സിംഹവും പുലിയും മറ്റും ഇരയുടെ മേലേക്ക് ആര്‍ത്തിയോടെ കുതിച്ചു ചാടിയടുക്കുന്നതിന്റെ നേരനുഭവങ്ങള്‍ കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സന്ദര്‍ശകരെത്തുന്നു. വന്‍ തിരക്കാണിവിടെ. 2015-ല്‍ ഇത് തുടങ്ങിയപ്പോള്‍ ആദ്യമൂന്നുമാസത്തേക്കുള്ള ടിക്കറ്റുകള്‍ ഇദ്ഘാടനദിവസം തന്നെ തീര്‍ന്നുപോയി. ഇപ്പോഴും ഈ തിരക്ക് തുടരുന്നു. ഇവിടെ നമ്മള് മൃഗങ്ങളെയല്ല മൃഗങ്ങള്‍ നമ്മളെയാണ് കാണുന്നത്. അത്ഭുതത്തോടെ, പ്രതീക്ഷയോടെ നോക്കുന്നത്. ശരിയ്ക്കും പരമ്പരാഗത മൃഗശാല സങ്കല്‍പ്പത്തെ തല തരിച്ചിട്ടിരിക്കുകയാണ് മറ്റു പലതിലുമെന്നപോലെ ഇതിലും ചൈനക്കാര്‍.
എന്നാല്‍ ഈ സാഹസത്തിനെതിരെ യൂറോപ്പില്നിന്നടക്കം വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഏറെ അപകടം പിടിച്ചതാണ് ഈ വിനോദമെന്നാണ് അവരുടെ പക്ഷം.