ഇപ്പോള്‍ കണ്ടുകിട്ടിയ വാള്യത്തില്‍ ഗെഞ്ചി രാജകുമാരനും ഭാവിഭാര്യ മുറസാകിയും തമ്മിലുള്ള സമാഗമ വിശേഷങ്ങളാണ്. ജപ്പാനിലെ പ്രഭുകുടുംബത്തില്‍പെട്ട മൊട്ടഫൂയൂ ഒകാച്ചി എന്ന 72-കാരന്റെ ഭവനത്തില്‍നിന്നാണ് ഇത് ലഭിച്ചിരിക്കുന്നത്. 1743-ല്‍ ഇതവരുടെ തറവാട്ടിലെത്തിലേക്ക് മറ്റൊരു കുടുംബത്തില്‍നിന്നും ലഭിക്കുന്നത്.
വ്യക്തിജീവിതവും ഔദ്യോഗികജീവിതവും (രാജഭരണം) ഒരുമിച്ചു തുഴയാന്‍ പെടാപ്പാടുപെടുന്ന രാജകുമാരന്റെ യത്നം വായനക്കാര്‍ക്ക് അക്കാലത്തെ ജാപ്പനീസ് ഭരണവ്യവസ്ഥയിലേക്കും ജീവിതചുറ്റുപാടുകളിലേക്കുമുള്ള കൗതുകകരമായ ഉള്‍ക്കാഴ്ച നല്കുന്നു. അക്കാലത്തെ ജപ്പാന്റെ ലൈംഗിക രാഷ്ട്രീയവും അതിലൂടെ അനാവരണം ചെയ്യുന്നു. നിരവധി ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്, 2015-ല്‍ ഡെന്നിസ് വാഷ്ബേണ് തയ്യാറാക്കിയ 1300 പുറങ്ങളുള്ള വിവര്‍ത്തനമാണ് ഏറ്റവും ഒടുവിലത്തേത്. ജാപ്പനീസ് സാംസ്കാരിക വകുപ്പ് കൃതിയുടെ ആധികാരികത ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പുവരുത്തിയിട്ടുണ്ട്. രാഷ്ട്രത്തിന്റെ പൈതൃകസ്വത്തായി ഇതിനെ സംരക്ഷിക്കുമെന്നും പഠനഗവേഷണങ്ങള്‍ക്കായി ഉടന്‍ അവസരമൊരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.