വിദ്യാര്ത്ഥികള്ക്കാശ്വാസമായി A.K.R.S.A ഇടപെടല്‍
സി.യു കാമ്പസ് : അടുത്തിടെ കാലിക്കറ്റ് സര്‍വ്വകലാശാല എം.ഫില്‍ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കംപാരറ്റീവ് ലിറ്ററേച്ചറിനെ ഒഴിവാക്കിയിരുന്നു. പി.ജി പഠനം കഴിഞ്ഞ് ഇവ്വിഷയത്തില്‍ ഗവേഷണസാധ്യതകള്‍ ആരായുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഞെട്ടിപ്പക്കുന്നതായിരുന്നു തീരുമാനം. അവര്‍ കാമ്പസിലെ ഗവേഷക കൂട്ടായ്മയായ എ.കെ.ആര്.എസ്.എ സെക്രട്ടറി രാജേഷിനെ വിവരം അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായവും ഗൗരവതരവുമാണെന്നു തിരിച്ചറിഞ്ഞ രാജേഷ് അന്നു മതുല്‍ നോട്ടിഫിക്കേഷന്‍ ഇറങ്ങുന്നതുവരെ തന്റെ സംഘടനാപരമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇടപെട്ടതിന്റെ ഫലമായി കംപാരറ്റീവ് ലിറ്ററേച്ചറില്‍ എം.ഫില്‍ കോഴ്സിനു അപേക്ഷ ക്ഷണിച്ചുകൊണ്ട് സര്‍വ്വകലാശാല കഴിഞ്ഞദിവസം വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്. കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസിലെ ഗവേഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പരിഹരിക്കുന്ന ഏക സംഘടനയാണ് പുരോഗമനാശയങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന A.K.R.S.A (ആള് കേരള റിസര്‍ച്ച് സ്കോളേര്‍സ് അസോസിയേഷന്)
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഈ മാസം 18 ആണ്. ഡൗണ്‍ലോഡ് ചെയ്ത പ്രിന്റൗട്ട് ഡിപ്പാര്‍ട്ട്മെന്റില്‍ 19നകം ഹാജറാക്കണം. ജൂലൈ 21 നാണ് പ്രവേശനപരീക്ഷ. 23 ന് ഫലപ്രഖ്യാപനവും 25 നു അഡിമിഷനും നടക്കും. ആകെ നാലു സീറ്റാണുള്ളത്. കഴിഞ്ഞ രണ്ട് തവണയായി മുടങ്ങിക്കിടക്കുകയായിരുന്ന കംപാരറ്റീവ് ലിറ്ററേച്ചറിലെ എം.ഫില്‍ കോഴാസാണ് ഇതോടെ പുനരാരംഭിക്കുന്നത്. എ.കെ.ആര്.എസ്.എ സെക്രട്ടറിയും സംസ്കൃത വിഭാഗം ഗവേഷകനുമായ കെ.രാജേഷിന്റെ ഇടപെടല്‍ ഒന്നുകൊണ്ടുമാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ പഠനാവസരം ഇപ്പോള്‍ ലഭ്യാമായിരിക്കുന്നത്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാല 4000 രൂപ ഫെലോഷിപ്പ് നല്‍കുന്നുണ്ട്. എസ്.സി എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കാണെങ്കില്‍ ഇത് 18000 രൂപയാണ്.