കാലിക്കറ്റ് സര്‍വ്വകലാശാല
സിണ്ടിക്കേറ്റ് തീരുമാനങ്ങള്‍
ഗവേഷകരുടെ പരാതിയില്‍ അധ്യാപകര്‍ക്കെതിരെ നടപടി. ഒടുവില്‍ ഉറുദു പഠനവിഭാഗം.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നവംബര്‍ അഞ്ചിന് ചേര്‍ന്ന സിണ്ടിക്കേറ്റ് യോഗ തീരുമാനങ്ങള്‍:
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉറുദു പഠനവകുപ്പ് തുടങ്ങും.
കേരള വെറ്ററിനറി സര്‍വകലാശാലയുമായി സഹകരിച്ച് ഏവിയന്‍ റിസര്‍ച്ച് സെന്റര്‍ തുടങ്ങും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുക നീക്കിവെക്കും. ഐ.എ.ആര്.സിക്ക് ഒരു ടെക്നിക്കല്‍ അഡൈ്വസറെ നിയമക്കും.
സര്‍വകലാശാല വാടകക്ക് നല്കിയ (ബി.എസ്.എന്‍.എല്‍, പോലീസ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റ് ഹോസ്റ്റലുകള്‍ തുടങ്ങിയവക്ക്) കെട്ടിടങ്ങളുടെ വാടക വര്‍ധിപ്പിക്കും.
ഡല്‍ഹിയില്‍ യു.ജി.സി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേഗത്തില്‍ ശരിയാക്കുന്നതിന് ലെയ്സണ്‍ ഓഫീസറെ നയിമിക്കും.
യു.ജി, പി.ജി പ്രോഗ്രാമുകളിലെ ടോപ്പര്‍മാര്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കും.
വളാഞ്ചേരി എം.ഇ.എസ് കെ.വി.എം (കൊമേഴ്സ്), തിരൂരങ്ങാടി പി.എസ്.എം.ഒ (സുവോളജി), വിമല കോളേജ് (മലയാളം), റൗളത്തുല്‍ ഉലൂം (അറബിക്) എന്നിവയെ ഗവേഷണ കേന്ദ്രങ്ങളായി അംഗീകരിച്ചു.
2020-21, 2021-22 അക്കാദമിക് വര്‍ഷത്തേക്ക് പുതിയ കോഴ്സുകള്‍ക്കും കോളേജുകള്‍ക്കും അപേക്ഷ ക്ഷണിക്കില്ല.
കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫാബ് ലാബ് സ്ഥാപിക്കും.
അഡ്വ.വി.വി.അശോകനെ ജി.എസ്.ടി കേസുകള്‍ക്ക് ഹാജരാകുന്നതിന് നിയോഗിക്കും.
ഡോ.എല്‍.തോമസ് കുട്ടിയുടെ ഹെഡ്ഷിപ്പും, ഡോ.എം.ഷാമിനയുടെ ഗൈഡ്ഷിപ്പും ഒഴിവാക്കും.
സി.ഇ.ശ്രീകല, എം.കെ.ബിന്ദു, കെ.നീതു ഗോപി, വി.സുമിത (മലയാളം), കെ.എ.ആതിര, പി.പ്രവിശ്യ (ബോട്ടണി), ബി.നീലിമ, കെ.ആര്.ഇന്ദുലേഖ (ഇംഗ്ലീഷ്), എന്‍.ഷാഹില, ജസ്ന വി. വാരിജാന്, വി.വിനീഷ, ആബിദ കുറുക്കന് (എഡ്യുക്കേഷന്‍), കെ.സുബിന് കുമാര്‍, പി.ആര്.ജ്യോതി (കെമിസ്ട്രി), വൃന്ദ വേണുഗോപാല്‍ (സംസ്കൃതം), എം.അബിനിത (സൈക്കോളജി), ടി.പി.ശിഹാബുദ്ദീന് (ഹിസ്റ്ററി), വി.കെ.രഹ്നാസ് (കൊമേഴ്സ്), എന്‍.ബി.ഉണ്ണികൃഷ്ണന് (ഇക്കണോമിക്സ്), പി.സ്മിത, ഇ.കെ.സുബിത (ജേര്‍ണലിസം), വി.സി.ദീപ്തി (ബയോടെക്നോളജി) എന്നിവര്‍ക്ക് പി.എച്ച്.ഡി നല്കാന് തീരുമാനിച്ചു. പി.ആര് 2024/2019
Share