കാത്തുകൊതിച്ചിരുന്ന തന്റെ കന്നി ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫ്സര് സജ്ന.പി എന്ന സച്ചു മറ്റുള്ളവര്‍ക്ക് മാതൃകതീര്ത്തിരിക്കുന്നു.
തീര്‍ത്തും യാഥാസ്ഥിതിക മുസ്ലിം കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന സജ്നയെ സാമൂഹികപ്രതിബന്ധതിയിലേക്ക് വളര്‍ത്തിയത് സര്‍ഗ്ഗാത്മകമായ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്ത്ഥിജീവിതമാണ്. ബിരുദാന്തര ബിരുദ പഠനകാലത്തും ഗവേഷണ കാലഘട്ടത്തിലും സജ്ന കാമ്പസിലെ സജീവ സാന്നിധ്യമായിരുന്നു. കാമ്പസില്‍ നടന്ന ഏതിഹാസിക സമരകാലത്ത് നിരാഹാരം കിടന്നതും പോലീസ് മര്‍ദ്ദനത്തിനിരയായതും അധികാരികളുടെ പ്രതികാരനടപടികളുടെ ഭാഗമായി സസ്പന്ഷനിലായതും ജനകീയ വിഷയങ്ങളില്‍ നിലയിറപ്പിക്കാനും സാധാരണമനുഷ്യരുടെ പ്രശ്നങ്ങളോട് അനുഭാവം പ്രകടിപ്പിക്കാനും സജ്നയെ പ്രാപ്തയാക്കി. കേരളം മുമ്പൊരിക്കലും കാണാത്തവിധം പ്രളയക്കെടുതിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് ഈ വലിയ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായ സജ്നയുടെ തീരുമാനം എല്ലാവര്ക്കും മാതൃകയാണ്.